Thrikkaruva Vettathukavu Sree Shivaparvati Temple is situated in Trikarua, approximately 3.4 miles from Anchalummood in the Kollam district.

This temple is notable for being one of the rare places where Sri Parameswaran and Goddess Sri Parvati are depicted together on the same pedestal.Sri Ganapati, serving as a subordinate deity, is also located adjacent to the shrine. The temple, previously in a state of disrepair, has recently undergone reconstruction, enhancing the devotional ambiance of the site. Sri Ganapati, serving as a subordinate deity, is also located adjacent to the shrine. The temple, previously in a state of disrepair, has recently undergone reconstruction, enhancing the devotional ambiance of the site.
തൃക്കരുവ വെട്ടത്തുകാവ് ശ്രീ ശിവപാർവതി ക്ഷേത്രം
അഞ്ചാലുംമൂടിൽ നിന്നും 3.4 കി.മീ അകലെ സ്ഥിതിചെയ്യുന്ന തൃക്കരുവായിലെ തൃക്കരുവ വെട്ടത്തുകാവ് ശ്രീ ശിവപാർവതി ക്ഷേത്രം, ശ്രീ പരമേശ്വരനും ശ്രീ പാർവ്വതി ദേവിയും ഒരുമിച്ച് ഒരേ പീഠത്തിൽ നിലകൊള്ളുന്ന അപൂർവമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടെ ഉപദേവനായി ശ്രീ ഗണപതിയും ശ്രീകോവിലിനോട് ചേർന്ന് സന്നിധാനമുണ്ട്. ജീർണ്ണാവസ്ഥയിലായിരുന്ന ഈ ക്ഷേത്രം, അടുത്തകാലത്ത് പുനർനിർമ്മിച്ച്, ക്ഷേത്രാന്തരീക്ഷത്തെ കൂടുതൽ ഭക്തിസാന്ദ്രമാക്കാൻ സാധിച്ചിട്ടുണ്ട്.
ശ്രീ പരമേശ്വരന്റെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിരയും, മഹാശിവരാത്രിയും ഇവിടെ പ്രധാനമായ വിശേഷദിവസങ്ങളായി കണക്കാക്കപ്പെടുന്നു. അഞ്ച് ദിവസത്തെ വാർഷിക ഉത്സവം ‘മകയിരം തിരുവാതിര’ മഹോത്സവമായി ആഘോഷിക്കുന്നു. മേടമാസത്തിൽ നടക്കുന്ന ഈ തിരു ഉത്സവം തൃക്കരുവാ ദേശക്കാരുടെ ദേശീയോത്സവമാണ്.
തദ്ദേശീയരുടെ ഊർജ്ജസ്വലതയും ചൈതന്യവും ഐക്യവും ആഘോഷിക്കുന്ന ഒരു അവസരമാണ്, ഓരോ ഉത്സവവും പ്രദേശത്തിന്റെ സമൃദ്ധമായ സംസ്കാരത്തിലേക്ക് ആഹ്ളാദകരമായ ഉയർച്ചയിലേക്ക് നയിക്കുന്നു.
ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾ, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ വർണ്ണാഭമായ എഴുന്നള്ളിപ്പ്, മേള, കരിമരുന്ന് പ്രയോഗം, ഉത്സവബലി, മതപരവും സാംസ്കാരികവുമായ പരിപാടികൾ, പ്രഭാഷണങ്ങൾ, സംഗീതം, നൃത്തം എന്നിവ ഉത്സവത്തെ കൂടുതൽ ആകർഷകമാക്കുന്നു. അവസാന ദിവസം ദേവന്റെ ഉത്സവ മൂർത്തി ശ്രീകോവിലിൽ നിന്ന് പുറത്തെടുത്ത് ആറാട്ടോടുകൂടി ഉത്സവം കൊടിയിറങ്ങുന്നു.