Devi Temple Vendar Kollam

Vendar Devi Temple, Vendar is a village that falls under the jurisdiction of Kulakada Panchayath, located in the Kottarkara taluk of the Kollam district. This village is home to a temple dedicated to Goddess Bhadrakali.


The Bhagavata Saptaham, Akhandanama Japa, and the reading of the Ramayanam are significant practices observed during the Karkitaka month. Additionally, rituals such as Ganapati Homam, Bhagavati Seva, and the celebration of Vinayaka Chaturthi, along with Mahaganapati Homam, are performed. In the Kanni month, Pujavayap, Vidyarambham, and the recitation of Devi Bhagavata and Bhagavad Gita are also conducted. The Lalita Sahasranama yagna and special pujas dedicated to Ayyappan are observed during the Mandal period.

On Tuesdays and Fridays, devotees honor the Goddess through rituals such as Pushpanjali and Sarvaishwarya Pooja. The consecration anniversary occurs in the Kumbham month, which also hosts the Chothi Thirunal Mahotsavam, an annual festival that spans seven days. This celebration commences with Trikkodiyettu and concludes with Pallivetta and Aarattu, followed by Trikkodiyirakkam. The festival features various cultural activities, including Kuthirayeduppu, Kuthiyottam, traditional dances, musical performances, ezhunnallathu, thalapoli, Vilakkezhunnallippu, Kettukazhcha, and fireworks, all of which contribute to its vibrant appeal.

വെണ്ടാർ ദേവി ക്ഷേത്രം

വെണ്ടാർ എന്നത് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്. ഇവിടെ പ്രശസ്തമായ വെണ്ടാർ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു, ഇത് ഭദ്രകാളി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. കാലക്രമേണ ദുർബലമായ അവസ്ഥയിൽ ആയിരുന്ന ഈ ക്ഷേത്രം, ക്ഷേത്ര പരിപാലകരും, നാട്ടുകാരും, ഭക്തജനങ്ങളും ചേർന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമായി പൂർണ്ണമായും നവീകരിക്കപ്പെട്ടു. ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമായണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, വിദ്യാരംഭം, ദേവീ ഭാഗവത പാരായണം, ഭഗവദ് ഗീതാ പാരായണം, ലളിതാ സഹസ്രനാമം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, ചൊവ്വാഴ്ചയും വെള്ളിയാഴ്ചകളിലും ഗുരുതിയോടെ ദേവിക്ക് പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ തുടങ്ങിയവ നടത്തപ്പെടുന്നു.

കുംഭമാസത്തിൽ പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്നു. ഏഴ് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചോതി തിരുനാൾ മഹോത്സവം കുംഭമാസത്തിൽ നടത്തപ്പെടുന്നു. തൃക്കൊടിയേറ്റോടെ ആരംഭിച്ച്, പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞ്, തൃക്കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് കുത്തിയോട്ടം, കുതിരയെടുപ്പ്, നൃത്തനൃത്ത്യങ്ങൾ, സംഗീതസദസ്സ്, എഴുന്നള്ളത്ത്, താലപ്പൊലി, വിളക്കെഴുന്നള്ളിപ്പ്, കെട്ടുകാഴ്ചകൾ, നിശ്ചലദൃശ്യങ്ങൾ, ആകാശദീപക്കാഴ്ച എന്നിവ ആകർഷകമായ പരിപാടികളാണ്.

Address:
Vendar, Kerala 691507

Similar Interests

Similar Temples



TOP