Valarithala Sri Mahadevar Temple is a revered and historic spiritual site dedicated to Lord Sri Mahadevar, the Supreme Being of the Universe.

Valarithala Sri Mahadevar Temple is oriented towards the west. The affairs of the temple are managed by the Poovatoor Devi Vilasam N.S.S. Karayoga branch number 655. The Maha Shiva Purana Jnanayajna conducted at this temple is considered highly beneficial for alleviating the effects of the Kalikala Kalakoodam poison through the listening and meditation on the offerings made to Mangalamurthy, the revered sacrificial idol that consumed the lethal halahalam poison for the benefit of humanity. A significant number of devotees are attending the Maha Shiv Purana Ekadasa Jnanayajna, which is organized for the betterment of individuals, families, and society as a whole.
വിളറിത്തല ശ്രീ മഹാദേവർ ക്ഷേത്രം
ശ്രീ മഹാദേവർ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന, പുണ്യപുരാതനവും ചൈതന്യപൂർണ്ണവുമായ ക്ഷേത്രമാണ് പുവറ്റൂർ പടിഞ്ഞാറ് വിളറിത്തല ശ്രീ മഹാദേവർ ക്ഷേത്രം. പൂവറ്റൂർ ദേവി വിലാസം N.S.S. കരയോഗം 655-ാം നമ്പർ ശാഖയാണ് ഈ ക്ഷേത്രത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മഹാശിവപുരാണമാണ്. സമകാലീന സാമൂഹിക വിഷയങ്ങൾക്ക് ശാശ്വത പരിഹാരങ്ങൾ നൽകുന്നതിനൊപ്പം, ധർമ്മ, ആർത്ഥ, കാമ, മോക്ഷ എന്നീ പുരുഷാർത്ഥങ്ങൾ സാധ്യമാക്കുന്നതിന്, മനുഷ്യ മനസ്സുകളിൽ ഈശ്വരഭക്തി, വിശ്വാസം, ആത്മബോധം വളർത്തി അറിവിലൂടെ ആദ്ധ്യാത്മിക പുരോഗതിക്ക് വഴിയൊരുക്കുന്ന കലിയുഗ മഹത്-കർമ്മമാണ് പുരാണ യജ്ഞങ്ങൾ.
മഹാശിവപുരാണം മുക്തിയുടെയും ജ്ഞാനത്തിന്റെയും ശാസ്ത്രമാണ്. മഹത്തായ ഈ പുരാണം സംക്ഷിപ്തമാക്കിയത് വ്യാസ മഹർഷിയാണ്, വിശ്വേശ്വരം, രുദ്രം, ശതരുദ്രം, കോടിരുദ്രം, ഉമ, കൈല. സർവ്വനാശകരമായ കാളകൂടവിഷം ലോകത്തെ രക്ഷിക്കാൻ പാനംചെയ്ത മഹാത്യാഗ മൂർത്തിയായ മംഗളമൂർത്തിയുടെ അപദാനങ്ങൾ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്, കലികാല കാളകൂടവിഷത്തിൽ നിന്നും മുക്തി നേടാനുള്ള ഒരു അവസരമാണ്. ഈ ക്ഷേത്രത്തിൽ നടക്കുന്ന മഹാശിവപുരാണ ജ്ഞാനയജ്ഞം വ്യക്തി, കുടുംബ, സമൂഹത്തിന്റെ നന്മയ്ക്കായി നടത്തപ്പെടുന്നു. ഈ മഹാ ശിവപുരാണ ഏകാദശ ജ്ഞാനയജ്ഞത്തിൽ പങ്കെടുക്കാനും ഈശ്വരാനുഗ്രഹം നേടാനും ധാരാളം ഭക്തജനങ്ങൾ ക്ഷേത്ര സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Address:
Poovattoor West,
Mavadi, PO, Kottarakkara, Kerala 691507