Adithyapuram Surya Temple, located in Iravimangalam near Kaduthuruthy in Kottayam district, Kerala, is the only temple in the state dedicated to Adithya, the Hindu solar deity.

Situated just 200 meters from the main highway to Vaikom, it lies approximately 3 km from Kaduthuruthy, 17 km from Ettumanoor, and 16 km from Vaikom. According to legend, the idol was consecrated during the Treta Yuga, though historical evidence is limited. A Nambudiri from the Kapikkadu Marangattu Mana, through deep meditation (Tapas), pleased Adithya, who then instructed him to consecrate the idol, and since then, regular pujas have been performed, with his descendants holding the temple’s tantric rights.
The circular sanctum sanctorum (Sreekovil) houses a west-facing idol in a meditative posture, made of a special stone that absorbs oil; during the morning Abhishekam, oil is poured and later washed off with water, leaving no residue. The deity’s upper right hand holds a Chakra, the upper left a Shankha, while the lower hands remain in Tapo Mudra. Notably, the temple lacks Navagraha pratishtas. Important rituals include Adithyapooja (believed to cure eye and skin diseases), Udayasthamana pooja, Enna Abhishekam, Bhagavathi pooja, and Navagraha pooja, with offerings such as Ada Nivedyam and Raktha Chandana Samarppanam being common for health-related prayers.
The last Sundays of Vrishchikam (October-November) and Medam (May-June) are especially significant, marked by special Abhishekams and the Rakthachandana Kaavadi ritual, which traditionally requires a Marangattu Illam member’s participation. Along with Surya Deva, the temple also enshrines sub-deities including Devi (facing east), Sastha, and Yakshi.
ആദിത്യപുരം സൂര്യക്ഷേത്രം, ഇരവിമംഗലം
കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്ത് ഇരവിമംഗലത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം, കൂടാതെ ഇത് ആദിത്യപുരം സൂര്യനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേരളത്തിലെ അത്യപൂർവമായ സൂര്യക്ഷേത്രങ്ങളിൽ ഒന്നായ ഇവിടം കോട്ടയത്തുനിന്ന് വൈക്കത്തേക്കുള്ള ഹൈവേയിൽ നിന്ന് വെറും 200 മീറ്റർ മാത്രം അകലെയാണ്. കടുത്തുരുത്തിയിൽ നിന്ന് 3 കിലോമീറ്ററും, ഏറ്റുമാനൂരിൽ നിന്ന് 17 കിലോമീറ്ററും, വൈക്കത്തുനിന്ന് 16 കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രം.
പ്രധാന പ്രതിഷ്ഠയായ സൂര്യനാരായണനോടൊപ്പം ദുർഗ്ഗാ ഭഗവതി, ധർമ്മശാസ്താവ്, യക്ഷിയമ്മ തുടങ്ങിയ ഉപദേവതകളുടെയും പ്രതിഷ്ഠകൾ ക്ഷേത്രത്തിൽ ഉണ്ട്. ഈ ക്ഷേത്രം പരമ്പരാഗതമായി മരങ്ങാട്ട് മന എന്ന ബ്രാഹ്മണ കുടുംബത്തിന്റെ കീഴിലാണുള്ളത്. ഞായറാഴ്ചയാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാ ദിവസം.
ത്രേതായുഗത്തിൽ സൂര്യദേവന്റെ പ്രതിഷ്ഠ നടന്നുവെന്ന ഐതിഹ്യമുണ്ട്, ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ആധികാരികമായ തെളിവുകളൊന്നുമില്ല. കപിക്കാട് മരങ്ങാട്ടുമനയിലെ ഒരു നമ്പൂതിരി ഒരിക്കൽ സൂര്യദേവനെ പ്രസാദിപ്പിക്കാനായി തപസ്സിലേർപ്പെട്ടു.
ഭക്തിയിൽ സംതൃപ്തനായ സൂര്യദേവൻ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ആ സ്ഥലത്ത് ഒരു വിഗ്രഹം പ്രതിഷ്ഠിക്കുവാൻ നിർദേശിച്ചു. അന്നുമുതലാണ് ഈ ക്ഷേത്രത്തിൽ പതിവ് പൂജകളും അനുഷ്ഠാനങ്ങളും ആരംഭിച്ചത്. ഇന്ന്, ആ നമ്പൂതിരിയുടെ പിൻഗാമികൾക്ക് ഈ ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം നിലനിൽക്കുന്നുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവിൽ വൃത്താകൃതിയിലാണുള്ളത്, വിഗ്രഹം പടിഞ്ഞാറോട്ടാണ് അഭിമുഖീകരിച്ചിരിക്കുന്നത്. വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവുള്ള പ്രത്യേകതരം കല്ലുപയോഗിച്ചാണ്, കൂടാതെ ഇതിൽ 'അഭിഷേകം' നടത്തപ്പെടുന്നു. ഇതിലെ അത്ഭുതകരമായ പ്രത്യേകതയെന്ന് പറയേണ്ടതെങ്കിൽ, വിഗ്രഹത്തിൽ എണ്ണയഭിഷേകം നടത്തിയ ശേഷം വെള്ളം തളിച്ചാൽ എണ്ണയുടെ സാന്നിധ്യം നിലനിൽക്കില്ല.
ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലത് കൈയിൽ സുദർശന ചക്രവും ഇടത് കൈയിൽ പാഞ്ചജന്യ ശഖും ദരിക്കുമ്പോൾ, മുന്നിലെ ഇരുകൈകളും തപോമുദ്രയിലാണ്. ഇതു മഹാവിഷ്ണുവിന്റെ ഭാവം ഉൾക്കൊള്ളുന്ന സൂര്യനാരായണ പ്രതിഷ്ഠയായി കണക്കാക്കപ്പെടുന്നു.
മറ്റു സൂര്യക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ നവഗ്രഹങ്ങളിലെ മറ്റുള്ളവർക്കുള്ള പ്രതിഷ്ഠകളില്ല. ആദിത്യപൂജ, ഉദയാസ്തമന പൂജ, എണ്ണയഭിഷേകം, ഭഗവതി സേവ, നവഗ്രഹ പൂജ എന്നിവയാണ് പ്രധാന പൂജകൾ. അട നിവേദ്യം, രക്തചന്ദന സമർപ്പണം എന്നിവ പ്രധാന വഴിപാടുകളായി കരുതപ്പെടുന്നു.
ക്ഷേത്രത്തിൽ കൊടിയേറ്റി നടത്തുന്ന ഉത്സവം ഇല്ല, എന്നാൽ വൃശ്ചികം (നവംബർ-ഡിസംബർ), മേടം (ഏപ്രിൽ-മെയ്) മാസങ്ങളിലെ ഞായറാഴ്ചകളാണ് ഏറ്റവും വിശേഷമായ ദിവസങ്ങൾ. ഈ ദിവസങ്ങളിൽ അഭിഷേകം, രക്തചന്ദന കാവടി തുടങ്ങിയ പ്രത്യേക ആചാരങ്ങൾ നടത്തപ്പെടുന്നു. മരങ്ങാട്ട് ഇല്ലത്തിൽ നിന്നുള്ള ഒരു അംഗം കാവടിയിൽ പങ്കെടുക്കേണ്ടതിനുള്ള ആചാരവും ഇവിടെ നിലവിലുണ്ട്. ദുർഗ്ഗാദേവി (കിഴക്ക് അഭിമുഖമായി), ശാസ്താവ്, യക്ഷി എന്നിവയാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.
Address:
Eravimangalam Temple Road,
Eravimangalam P.O
Muttuchira,
Kaduthuruthy, Kerala 686613