Sree Dharmasastha Temple is a Hindu place of worship situated in the center of Erumely town, within the Kottayam district of Kerala.

Sree Dharmasastha Temple is dedicated to Ayyappa, also known as Dharmasastha, and serves as a significant gathering point for Sabarimala pilgrims. Within the town of Erumely, there are two temples: Valiyambalam and Kochambalam, both located within a distance of 0.5 kilometers (0.31 miles) from each other.
The renowned Erumely Pettathullal, a ritual associated with the Sabarimala pilgrimage, takes place in the vicinity of these two temples. Additionally, the Erumely Vavar Masjid is situated nearby. The Travancore Devaswom Board provides essential amenities for pilgrims, including accommodation, food, and water at this temple. The tantric rights of the temple are held by Tazhmon Mutt. An annual festival, known as utsavam, is celebrated for ten days in February (Kumbham) with great grandeur.
എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം
എരുമേലി ശ്രീധർമ്മശസ്താ ക്ഷേത്രം മധ്യ കേരളത്തിലെ ഒരു പ്രധാന ശാസ്താ ക്ഷേത്രമാണ്. കെെയിൽ അമ്പേന്തി കിഴക്കോട്ട് നോക്കിയിരിക്കുന്ന ശാസ്താവിനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. കുംഭമാസത്തിലെ ഉത്രംനാളിൽ ആറാട്ടു നടത്തുന്നതിനായി പത്തുദിവസത്തെ ഉത്സവം സംഘടിപ്പിക്കുന്നു.
ഈ ക്ഷേത്രത്തിൽ കൊച്ചമ്പലവും വലിയമ്പലവും ഉൾപ്പെടുന്നു, അവ തമ്മിൽ അര കിലോമീറ്റർ അകലമാണ്. ശബരിമലയിൽ തന്ത്രാവകാശമുള്ള താഴമൺ മഠക്കാർക്കാണ് ഈ ക്ഷേത്രത്തിലെ തന്ത്രാവകാശം. എരുമകൊല്ലി എന്ന സ്ഥലമാണ് പിന്നീട് എരുമേലി എന്നായിത്തീർന്നത്. അയ്യപ്പൻ മഹിഷിയെ വധിച്ചത് ഇവിടെ വച്ചാണെന്ന് വിശ്വാസമുണ്ട്. എരുമയുടെ രക്തം വീണ കുളം രുധിരകുളം എന്ന പേരിലും ഇപ്പോൾ ഉതിര കുളം എന്ന പേരിലും അറിയപ്പെടുന്നു.
പണ്ടുകാലത്ത് റാന്നി കർത്താക്കളുടെ കൈവശമായിരുന്നു ക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ പേര് ആലമ്പളളി എന്നാണ്. ആലമ്പളളി മില്ലക്കാരൻ (റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗനാമം) പമ്പയാറ്റിൽ നിന്ന് ലഭിച്ച വിഗ്രഹം പ്രതിഷ്ഠിക്കാനായി ക്ഷേത്രം പണിയിച്ചതായി ഐതിഹ്യം പറയുന്നു. മില്ലക്കാരൻ മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിലെ ഉത്സവത്തിന് ഭാര്യയോടൊപ്പം പോയിരുന്നു.
അവിടെ ആരും മില്ലക്കാരനെ ആവശ്യമായ രീതിയിൽ പിന്തുണച്ചില്ല. ഇതിൽ കോപവും നെരാശ്യവും അനുഭവിച്ച മില്ലക്കാരൻ ജോത്സ്യന്റെ നിർദ്ദേശപ്രകാരം പമ്പയാറ്റിൽ നിന്ന് വിഗ്രഹം കണ്ടെത്തി. ആലമ്പളളി പുരയിടത്തിൽ പയറുവിതച്ച് പൂവും കായുമായപ്പോൾ പശുവിനെ മേയാൻ വിട്ടു.
മേഞ്ഞുകഴിഞ്ഞ പശു വിശ്രമിക്കാനായി കിടന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ പ്രധാന ഉപദേവതാ പ്രതിഷ്ഠ മാളികപ്പുറത്തമ്മയാണ്. ദിവസേന മൂന്ന് തവണ പൂജകൾ നടത്തപ്പെടുന്നു: ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ.
Address:
Erumeli, Kerala 686509