The Kadappattoor Mahadeva Temple is located along the banks of the Meenachil River, in proximity to Pala within the Kottayam District.

The principal idol of Lord Shiva at the Kadappattoor Mahadeva Temple is remarkable and distinct from those found in other Shiva temples. This idol was unearthed by a woodcutter named Madathil Paachu Nair, who discovered it within a large tree situated along the banks of the Meenachil River.
The day of the discovery was notably tempestuous, accompanied by loud thunderclaps. In a state of fear, the woodcutter leaped into the river as the tree toppled, revealing the stone idol of Lord Shiva.
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം
കോട്ടയം ജില്ലയിൽ പാലായ്ക്കടുത്തുള്ള കടപ്പാട്ടൂർ ഗ്രാമത്തിൽ, മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കടപ്പാട്ടൂർ മഹാദേവക്ഷേത്രം. മീനച്ചിലാറിന്റെ തീരത്ത് പ്രായമേറെച്ചെന്ന ഒരു അത്തിമരമുണ്ടായിരുന്നു. ആ ദിവസം, മഠത്തിൽ പാച്ചു നായർ എന്ന വിറകുവെട്ടുകാരൻ പെരുമഴയെ അവഗണിച്ച് മരം വെട്ടിക്കൊണ്ടിരുന്നു. രാവിലെ ആരംഭിച്ച ജോലി ഉച്ചവരെ നീണ്ടു. മരം വീഴുമെന്ന അവസ്ഥയിൽ ആയിരുന്നു.
മരം വെട്ടുകാരനും ചുറ്റുപാടിൽ നിൽക്കുന്ന ചില ആളുകളും ആശങ്കയിൽ ആയിരുന്നു, എന്നാൽ മരം അവർ പ്രതീക്ഷിച്ച ദിശയിലേക്കു വീഴുന്നതിനു പകരം എതിർ ദിശയിലേക്കാണ് പതിച്ചത്. ആളപായമോ അപകടമോ ഒന്നും സംഭവിച്ചില്ല. വീണ മരത്തിനുള്ളിൽ അതിപുരാതനവും തേജസാർന്നതുമായ ശിവന്റെ കൽവിഗ്രഹം പ്രത്യക്ഷപ്പെട്ടു. ഈ വിഗ്രഹം ആയിരത്തിലധികം വർഷം പഴക്കമുള്ളതാണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.
കാലചക്രത്തിന്റെ ചലനത്തിനിടയിൽ തകർന്ന ഒരു മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ പ്രാന്തപ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ തിരുവിതാംകൂർ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്നു ആ ക്ഷേത്രം എന്നതാണ് വിശ്വാസം. ദിവസവും രാവിലെ നാല് മണിക്ക് ആരംഭിക്കുന്ന നിർമാല്യ ദർശനവും അഭിഷേകവും ഉച്ചയ്ക്ക് 12 മണി വരെ തുടരുന്നു. പിന്നീട്, 6.30ന് ദീപാരാധനയോടെ ആരംഭിച്ച് രാത്രി എട്ട് മണി വരെ ആരാധനകൾ തുടരുന്നു. ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം, ജൂലൈയിൽ നടക്കുന്ന വിഗ്രഹദർശനം, തുലാം, കുംഭം, കർക്കിടകം മാസങ്ങളിൽ നടക്കുന്ന വാവുബലികൾ എന്നിവയെല്ലാം വളരെ പ്രശസ്തമാണ്.
Address:
Kadappattoor Temple Road,
Kadappattoor,
Kottayam, Kerala 686575