Kattatukavu Devi Temple is located 750 meters away from Kuruppanthara in Kottayam district. It is dedicated to the goddess Devi.

The ritual of Mudiyettu at this temple is highly renowned. It is a ceremonial offering conducted in connection with the festivals at the Bhagavathi temples, centered around the theme of the slaying of the demon Darika. A group of 12 to 20 individuals is required to present this narrative.
The primary rituals involved in Mudiyettu include Kalamezhuthu, Thiriyuzhichil, Thalappoli, Prathishta Pooja, and the preparation of the Kalams. The performance features Arangukeli, Aranguvazhuthal, the procession of Darika and Kali, and the battle between Kali and Darika. The main musical instruments used are the Chenda and Ilathalam, along with the occasional use of the Vikkanchenda.
While the lighting is primarily provided by the Nilavilakku, additional illumination is achieved through the use of torches and balls. The key locations associated with this tradition, which shares certain elements with Chakkiyarkoothu and Kathakali, are Thiruvithamkoor and Kochi.
കണ്ടാറ്റുകാവ് ദേവി ക്ഷേത്രം
കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ നിന്ന് 750 മീറ്റർ അകലെയാണ് കണ്ടാറ്റുകാവ് ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ മുടിയേറ്റ് വഴിപാട് വളരെ പ്രശസ്തമാണ്. ഉത്സവത്തോടനുബന്ധിച്ച് ഭഗവതി ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു വഴിപാടാണ് മുടിയേറ്റ് ദാരികാവധം. ഈ കഥ അവതരിപ്പിക്കാൻ 12 മുതൽ 20 പേർ ആവശ്യമാണ്.
കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി, അരങ്ങുവാഴ്ത്തൽ, ദാരികൻറേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം എന്നിവയാണ് മുടിയേറ്റത്തിലെ പ്രധാന ആകർഷണങ്ങൾ. ചെണ്ടയും ഇലത്താളവും പ്രധാന വാദ്യങ്ങളാണ്.
കഥാപാത്രങ്ങൾക്ക് മുഖത്ത് ചമയവും കിരീടവും ഉടുത്തുകെട്ടിയിരിക്കുന്നു. അരിമാവും ചുണ്ണാമ്പും ചേർത്ത് കാളിയുടെ മുഖത്ത് ചുട്ടികുത്തുന്നു. മരമോ ലോഹമോ ഉപയോഗിച്ച് നിർമ്മിച്ച വലിയ കിരീടം (മുടി) കാളിയുടെ തലയിൽ അണിയിച്ചിരിക്കുന്നു. മുടിയേറ്റ് എന്ന പേരിന്റെ ഉത്ഭവം ഇതുമായി ബന്ധപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്നു. നാലുമുതൽ പതിനാറുവരെ കൈകളോടുകൂടിയ കാളീരൂപങ്ങളിൽ കളമെഴുതി പാട്ട് നടത്തിയതിന് ശേഷം മുടിയേറ്റ് ആരംഭിക്കുന്നു.
കളം മായിച്ച് പൊടി പ്രസാദമായി നല്കുന്നതോടെ അനുഷ്ഠാനഭാഗം അവ സാനിക്കും. തുടർന്ന് കളിവിളക്ക് തെളിയുകയും മുടിയേറ്റ് എന്ന കാളിനാടകം ആരംഭിക്കുകയും ചെയ്യും. വിക്കൻ ചെണ്ടയും ഉരുട്ടുചെണ്ടയും ഇലത്താളവുമായ മേളക്കാർ കളിവിളക്കിന് പിന്നിൽ നിന്നു അരങ്ങുകേളി നടത്തും. അതുകഴിയുമ്പോൾ തിരശ്ശീല പിടിച്ച് അതിനുപിറകെ ഒരാൾ വന്ദനശ്ലോകങ്ങൾ പാടുകയും വാദ്യക്കാർ താളം മുഴക്കുകയും ചെയ്യുന്ന അരങ്ങുവാഴ്ത്തലാണ്.
Address:
Kuruppanthara - Cherthala Rd,
Manjoor, Kerala 686603