Mevellur Bhagavathy Sree Krishnaswamy Temple is a historic temple situated approximately 3.4 kilometers from the Piravam Railway Station in the Kottayam district.

This ancient and sacred temple is situated on the banks of the Moovatupuzha River, oriented towards the east. The principal deities enshrined within this temple are Goddess Durga, who faces east, and Lord Krishna, who faces west.
The temple also houses several sub-deities, including Thannikunnathamma, Yakshiamma, Ganapati, Shiva, Ayyappan, Nagaraja, and Nagayakshiamma. The Vishu festival, celebrated in April, is the most significant occasion for the Mayvelur Bhagwati Sri Krishnaswamy Temple. Vishu Utsav stands as one of the key festivals in Velloor and is observed annually.
മേവെള്ളൂർ ഭഗവതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
മേവെള്ളൂർ ഭഗവതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്ന പുരാതന ക്ഷേത്രം കോട്ടയം ജില്ലയിലെ പിറവം റെയിൽവേ സ്റ്റേഷനിൽ നിന്നും 3.4 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഈ പുണ്യ പുരാതന ക്ഷേത്രം മൂവാറ്റുപുഴയാറിൻറെ തീരത്താണ് കിഴക്കോട്ട് ദർശനമായി നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന മൂർത്തികളായ ദുർഗ്ഗാദേവിയും ശ്രീ കൃഷ്ണഭഗവാനും യഥാക്രമം കിഴക്കോട്ട് ദർശനമായും പടിഞ്ഞാറോട്ട് ദർശനമായും നിൽക്കുന്നു. ഉപദേവതകളായ താന്നിക്കുന്നത്തമ്മ, യക്ഷിയമ്മ, ഗണപതി, ശിവൻ, അയ്യപ്പൻ, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നിവരുടെ സാന്നിധ്യം ഇവിടെ അനുഭവപ്പെടുന്നു.
മേവെള്ളൂർ ഭഗവതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന ആഘോഷം മേടമാസത്തിലെ വിഷു മഹോത്സവമാണ്. ഓരോ വർഷവും അത്യന്തം ആകർഷകമായി ആഘോഷിക്കുന്ന വിഷു ഉത്സവം നാടിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ ഭക്തർക്കായി നിരവധി പൂജകളും ആചാരങ്ങളും നടത്തിവരുന്നു.
ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമായണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, ദേവീ ഭാഗവത പാരായണം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, ചൊവ്വാഴ്ചയും വെള്ളിയാഴ്ചകളിലും ദേവിക്ക് പ്രത്യേക പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ എന്നിവയെല്ലാം ഭക്തിപൂർവ്വം നടത്തിവരുന്നു.
Address:
Velloor, Kerala 686610