Murikkumpuzha Bhagavathi Temple Pala Kottayam

Murikkumpuzha Sri Bhagavathi Temple is located approximately three kilometers from Pala Town in Kottayam district, situated along the banks of Meenachil River.


Devotees worship the divine in various forms, including Durga, Kali, Lakshmi, Saraswati, Rajarajeshwari, and Parvati. In this temple, numerous religious activities take place, such as the Bhagavata Saptaha, Akhanda Namajapam, recitation of the Ramayana during the Karkidaka month, Ganapati Homa, Bhagavati Seva, Vinayaka Chaturthi, Mahaganapati Homa, special pujas during the Kanni month, Devi Bhagavata Parayana, and specific rituals for Ayyappa during the Mandala period. Additionally, special offerings are made on Tuesdays and Fridays, including Guruthi, floral tributes to the deity, and Sarvaishwarya Puja.

മുരിക്കുംപുഴ ഭഗവതി ക്ഷേത്രം

കോട്ടയം ജില്ലയിലെ പാലാ ടൗണിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് മുരിക്കും പുഴ ശ്രീ ഭഗവതി ക്ഷേത്രം. ദേവിയെ ദുർഗ, കാളി, ലക്ഷ്മി, സരസ്വതി, രാജരാജേശ്വരി, പാർവതി തുടങ്ങിയ നിരവധി രൂപങ്ങളിൽ ആരാധിക്കുന്നു. ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, അഖണ്ട നാമജപം, കർക്കിടക മാസത്തിൽ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, ദേവീ ഭാഗവത പാരായണം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, ചൊവ്വാഴ്ചയും വെള്ളിയാഴ്ചകളിലും പ്രത്യേകമായി ഗുരുതി, ദേവിക്ക് പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ എന്നിവ നടത്തപ്പെടുന്നു.

ദേവിയുടെ ഇഷ്ടനിവേദ്യങ്ങളിൽ കടുംപായാസം, അറുനാഴിപായാസം, കെടാവിളക്ക്, ചന്ദനംചാർത്ത്, ആയില്യംപൂജ എന്നിവ ഉൾപ്പെടുന്നു. ഈ വഴിപാടുകൾ രോഗനിവാരണത്തിനും ഉദ്ദിഷ്ടകാര്യസാധ്യത്തിനും ഐശ്വര്യവർദ്ധനവിനും ഫലപ്രദമാണ്. പുരാതനകാലത്ത് ആചരിച്ചിരുന്ന പൊങ്കാല സമർപ്പണം കുംഭമാസത്തിലെ ഭരണിനാളിൽ നടത്തപ്പെടുന്നു. ദേവിയുടെ വലതുഭാഗത്ത് ശ്രീവിഘ്നേശ്വരനും ഇടതുഭാഗത്ത് ശ്രീമഹേശ്വരിയും സ്ഥിതി ചെയ്യുന്നു. തിരുവാർപ്പ് ശ്രീകൃഷ്ണഭഗവാൻറെ സാന്നിധ്യത്തോടുകൂടിയ ശ്രീകൃഷ്ണക്ഷേത്രം, നാഗരാജാവ്, നാഗയക്ഷി പ്രതിഷ്ഠ, ശബരിമല ശ്രീധർമ്മശാസ്താവിന്റെ സാന്നിധ്യം എന്നിവ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

Address:
Parappally - Kizhaparayar Road,
Pala, Kerala 686575

Similar Interests

Similar Temples



TOP