Nedumkunnam Sree Bhagavathi Temple Nedumkunnam Kottayam

Nedumkunnam Sree Bhagavathy Temple is situated in Nedumkunnam, Kottayam, Kerala. The principal deity revered at this temple is Goddess Bhadrakali Devi.


Ashtamangala Deva Prasna Vidhi indicates that the restoration efforts at the temple commenced three years prior. During the renovation process, an "Ottachilambu" was discovered beneath the steps of the temple when they were dismantled. Officials noted that this solitary artifact has only been observed in temples dedicated to Ugra Bhadrakali.

Pongala Maholsavam at Nedumkunnam Sree Bhagavathy Temple, located in Nedumkunnam, Kottayam, is observed during the Malayalam month of Dhanu. This festival sees women devotees congregating to prepare Pongala, a distinctive offering of rice porridge cooked in clay pots, which is presented to Goddess Bhagavathy as an expression of devotion and gratitude, culminating in a communal feast.

നെടുംകുന്നം ശ്രീ ഭഗവതി ക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ നിന്ന് പതിനാറു കിലോമീറ്റർ കിഴക്കായി കറുകച്ചാൽ - മണിമല റോഡിൽ കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ നെടുംകുന്നം ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. അടുത്ത കാലത്ത് ഭഗവതിയുടെ അനുഗ്രഹത്താൽ, ഭക്തജനങ്ങളും ക്ഷേത്രഭാരവാഹികളും, നല്ലവരായ നാട്ടുകാരും ചേർന്ന് നിർലോഭമായ സഹായം നൽകിയത് കൊണ്ട്, ക്ഷേത്രത്തിന്റെ അന്തരീക്ഷം ഭക്തിസാന്ദ്രമാക്കാൻ കാതലായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.

അഷ്ടമംഗല ദേവപ്രശ്നവിധി അനുസരിച്ച്, മൂന്ന് വർഷം മുമ്പ് ക്ഷേതത്തിൽ പരിഹാര കർമ്മങ്ങൾ ആരംഭിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ സോപാനപ്പടികൾ പൊളിച്ചപ്പോൾ ഒറ്റച്ചിലമ്പ് കണ്ടെത്തിയിരുന്നു. ഒറ്റച്ചിലമ്പ് ഉഗ്ര ഭദ്രകാളീ ഭാവത്തിൽ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാത്രം കാണപ്പെടുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

മീനപ്പൂരമാണ് അമ്മയുടെ പ്രധാന ഉത്സവം. തുടർന്ന് മേടപ്പൂരവും നടത്തപ്പെടുന്നു. കാവടിയാട്ടവും ഗരുഡൻവരവുമാണ് മേടപ്പൂരത്തിനുള്ള പ്രധാന ആകർഷണങ്ങൾ. മീനമാസത്തിലെ ഉത്സവം അവസാനിക്കുന്നതോടെ, സംതൃപ്തമായ ഭഗവതി പൂർണ്ണശക്തിയുള്ള ഭദ്രകാളീഭാവത്തിലേക്ക് മാറുന്നു. മേടപ്പൂരത്തിന് ഭക്തജനങ്ങൾ പ്രതീകാത്മകമായി കാവടിയാടി കലിതുള്ളിയുറഞ്ഞു ശാന്തരാകുന്നതിനൊപ്പം ദേവിയും ശാന്തയാകുന്നുവെന്നു പറയപ്പെടുന്നു.

Address:
Nedumkunnam-Punnaveli Road,
Nedumkunnam,
Kerala 686542

Similar Interests

Similar Temples



TOP