Pazhuthuvallil Sree Bhagavathy Temple, located in T.V. Puram Panchayath, is situated just 5 kilometers from Vaikom.

Pazhuthuvallil Sree Bhagavathy Temple is renowned for its vibrant festivals, with the Makara Samkrama Mahotsavam taking place on January 12, 13, and 14. One of the key highlights of this temple is the devoted "Thiripidutham Vazhipadu," which occurs on January 14th at 6 PM, drawing numerous devotees for its rituals and spiritual significance. The temple's cultural and religious importance makes it a revered place of worship in the region.
പഴുതുവള്ളിൽ ശ്രീ ഭഗവതി ക്ഷേത്രം
പഴുതുവള്ളിൽ ശ്രീഭഗവതി ക്ഷേത്രം കോട്ടയം ജില്ലയിലെ വൈക്കം സമീപം ടിവി പുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ദേവീക്ഷേത്രമാണ്. വൈക്കം മഹാദേവക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് മകരസംക്രമ മഹോത്സവം, ജനുവരി 12, 13, 14 തീയതികളിലായി നടത്തപ്പെടുന്നു.
വിശേഷിച്ചും, ജനുവരി 14-ന് വൈകിട്ട് 6 മണിക്ക് നടത്തുന്ന "തിരിപിടുത്തം വഴിപാട്" ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ അനുഷ്ഠാനങ്ങളിൽ ഒന്നാണ്. പഴുതുവള്ളിയമ്മയ്ക്ക് പ്രിയപ്പെട്ട വഴിപാടാണ് തിരിപിടുത്തം. ജീവിതത്തിൽ നേരിടുന്ന അന്ധകാരം നീക്കി, ജഗദംബയുടെ ദിവ്യകിരണങ്ങൾ പ്രാപിക്കുവാനും ദേവിയുടെ അനുഗ്രഹത്തോടൊപ്പം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുമാണ് ഈ വഴിപാട് നിർവഹിക്കുന്നത്. ദേവീക്ഷേത്രങ്ങളിൽ പ്രത്യേകിച്ചും ഭദ്രകാളിക്ഷേത്രങ്ങളിൽ ആചരിക്കുന്ന പ്രധാന ദേവീപ്രീതിവഴിപാടുകളിൽ ഒന്നായി തിരിപിടുത്തം ഏറെ പ്രസിദ്ധമാണ്.
Address:
TV Puram Rd,
Vaikom, Kerala 686606