Vaipuru Sree Mahadevar Temple is situated in close proximity to Vazhappally in Changanassery, within the Kottayam District, approximately 100 meters southwest of Mathumula Junction.

The principal deities worshipped at this temple are the Supreme Lord Mahadevan and the primordial Goddess Parvati. This temple is recognized as the original location of the Vazhappally Shree Mahadev Temple. Vaipur Shiva Parvati Temple observes its dedication day on Uthrattathi, which falls in the month of Makara.
Family gatherings are traditionally held on this day, alongside special poojas conducted monthly during the full moon. The temple festival spans ten days, coinciding with the Thiruvatira celebration in the month of Dhanu. Additionally, the temple serves as the headquarters for the Vaipur Kaimal Kalari, which provided martial arts training to the rulers of Thekkumkur.
Sri Adhyatmaratnam PK transformed it into a Hindu temple and re-dedicated it during the Divakarakaimal era. The subdeities worshipped here include Sri Bhadra (Goddess Parvati), Ganapati, Sastav, Srichakram, Gandharvan, Yakshi, Rakshas, and Yogishwaran.
Tantric rituals associated with the Vaipur Kalari Sri Mahasiva Parvati Temple are dedicated to the Namboothiris at Cheeraikattu Mana, situated to the northeast of the Vazhappally Sri Mahadevar Temple. The temple was reconstructed by Vamana Namboothiri on Uthrittati in the month of Makara.
വായ്പൂര് ശ്രീ മഹാദേവ ക്ഷേത്രം, വാഴപ്പള്ളി
വായ്പൂർ ശ്രീമഹാദേവർ ക്ഷേത്രം ചങ്ങനാശ്ശേരിയിലെ വാഴപ്പള്ളി കരയിൽ, മതുമൂല ജങ്ക്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം അതിപുരാതനമായ വായ്പൂർ കൈമളുടെ തറവാടിന്റെ ഭാഗമാണ്. തിരുവെങ്കിടപുരം ക്ഷേത്രത്തിനു തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ചരിത്രപരമായും പ്രസിദ്ധമായും അറിയപ്പെടുന്നു, അത് വാഴപ്പള്ളി വായ്പൂർ കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രമാണ്.
മകരമാസത്തിലെ ഉത്രട്ടാതി നാളിൽ വായ്പൂർ ശിവ പാർവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനമഹോത്സവം ആഘോഷിക്കുന്നു. ഈ ദിവസം കുടുംബ സംഗമവും നടത്തപ്പെടുന്നു. കൂടാതെ, എല്ലാ മാസവും പൌർണ്ണമി പ്രദോഷത്തിൽ പ്രത്യേക പൂജകളും നടത്തുന്നു. ധനുമാസത്തിലെ തിരുവാതിരയോടനുബന്ധിച്ചാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്രോത്സവം.
ദിവസേന രാവിലെയും വൈകിട്ടും പുറം വിളക്ക്.
പൌർണമി പ്രദോഷം നട തുറക്കലും തുടര്ന്നുള്ള പൂജകളും.
വിശേഷ ദിവസങ്ങൾ
പ്രദോഷം [പൌർണമി ] പൂജകൾ
ഭഗവാൻ പത്നീസമേതനായി കൈലാസത്തിൽ നൃത്തം ചെയ്യുന്നു . ആസമയത്ത് വിഷ്ണു, ബ്രഹ്മാദി ദേവകൾ വാദ്യങ്ങളുമായി അകമ്പടി സേവിക്കുന്നു. ഇതുകാണാൻ മുപ്പത്തിമുക്കോടി ദേവന്മാരും ആകാശത്തു വന്നിട്ടുണ്ടാവും എന്നാണ് വിശ്വാസം.
ഈ ദിവസം (ത്രയോദശി ദിവസം ചിലപ്പോൾ ദ്വാദശി നാളിലും) രാവിലെ മുതൽ രാത്രി വരെ പൂജകൾ നടത്താറുണ്ട്. രാവിലെ നിർമ്മാല്യം, അഭിഷേകം,നിവേദ്യം, ഗണപതി ഹോമം, ഉഷഃപൂജ യോട് കൂടി നട അടക്കുന്നു. തുടർന്ന് വൈകിട്ട് നട തുറന്നു വിളക്ക്, അതിനുശേഷം പ്രധാന അഭിഷേകം ദീപാരാധനക്കു മുൻപായി നടത്തുന്നു. ഈ സമയത്തുള്ള അഭിഷേകത്തിന് പാൽ, ഇളംനീർ, എണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നു. ഈ സമയം പ്രധാന വഴിപാടുകൾ ആയ ചുറ്റുവിളക്ക് , 9 തട്ടോടു കൂടിയ കരിങ്കല്ല് വിളക്കുകൾ തെളിയിക്കൽ. തുടർന്ന് ദീപാരാധന. അതിനു ശേഷം ശ്രീ ഭദ്രാ പാർവതി ദേവി പ്രീതിക്ക് തിടപള്ളിയിൽ മഹാ ഭഗവതി സേവ അർച്ചന നടക്കുന്നതാണ്.
പ്രതിഷ്ഠാ ദിന മഹോത്സവം
മകര മാസത്തിലെ ഉത്രിട്ടാതി നാളിൽ [ജനുവരി - ഫെബ്രുവരി] വായ്പൂർ കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവം ആഘോഷിക്കുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷ (കറുത്ത) ചതുർദ്ദശിയും ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രങ്ങളിലേതെങ്കിലും ഒന്നും ചേർന്നുവരുന്ന ദിവസമാണ് 'മഹാശിവരാത്രി' ആഘോഷിക്കുന്നത്. ആ ദിനം, ക്ഷേത്രത്തിൽ രാത്രി അഷ്ടാഭിഷേകം നടത്തപ്പെടുന്നു. ഈ അഭിഷേകത്തിനായി പാൽ, ഇളംനീർ, തൈർ, നെയ്യ്, തേൻ
, എണ്ണ, കരിമ്പിൻ നീർ, കളഭം തുടങ്ങിയവ ഉപയോഗിക്കുന്നു.
Address:
Mahadeva Temple,
Vaipur,
Mallappally, Kerala 689588