Veroor Sree Dharmashastha Temple Changanassery Kottayam

Verur Sri Dharmasastha Temple is a historic Ayyappa temple situated in Vadakkekkara, Vazhappally, close to Changanassery in the Kottayam district, approximately 4 kilometers from Changanassery.


Verur Sri Dharmasastha Temple was constructed in the 15th century and is thought to have been established by the rulers of Thekkumkoor. Located in Veror, it features a Swayambhu idol of Dharmasastha (Ayyappan).

The idol is oriented towards the east. A significant aspect of the temple is the Pratishtha performed for both a hunter and a huntress adjacent to the site where the idol was originally discovered. NSS Kara Yogam Verur oversees the temple's management.

The temple also houses several sub-deities, including Vishnu, Shiva, Ganapati, Nagaraja, Yakshi, Brahmarakshas, Bhagwati, as well as representations of demons, Vedan, and Vedathi located outside the temple premises.

വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയ്ക്കടുത്ത് വാഴപ്പള്ളി വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന അയ്യപ്പക്ഷേത്രമാണ് വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം. പതിനഞ്ചാം നൂറ്റാണ്ടിൽ ഈ ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നതായി കരുതപ്പെടുന്നു. തെക്കുകൂർ രാജാക്കന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.

വേരൂരിൽ ധർമ്മശാസ്താവിന്റെ (അയ്യപ്പൻ) സ്വയംഭൂവായ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. ശാസ്താവിന്റെ സ്വയംഭൂ പ്രതിഷ്ഠകൾ വളരെ അപൂർവ്വമാണ്. കിഴക്കു ദർശനമാണ് പ്രതിഷ്ഠ. സ്വയംഭൂ പ്രതിഷ്ഠ ആദ്യമായി കണ്ട വേടനേയും വേടത്തിയേയും ക്ഷേത്രത്തിന്റെ മതിലകത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്നതും ഈ സ്ഥലത്തിന്റെ പ്രത്യേകതകളിലൊന്നാണ്.

പഴയകാലത്ത് വാഴപ്പള്ളിയുടെ വടക്കുഭാഗങ്ങൾ വടക്കേക്കര കാട്ടുപ്രദേശങ്ങളായിരുന്നു. അവരുടെ ആഹാരത്തിനായി ഇറങ്ങിയ വേടനും വേടത്തിയും (മങ്ങാട്ട് പറയന്മാർ കുടുംബം) സ്വയംഭൂവായ ശാസ്താവിഗ്രഹം കണ്ടെത്തുകയും, അടുത്തുള്ള ബ്രാഹ്മണ പ്രമാണിമാരായ തേവരശ്ശേരിയിൽ പടിഞ്ഞാറെ ഇല്ലക്കാരും, പത്ത് നായർ തറവാട്ടുകാരും ഈ വിവരം അറിയിക്കുകയും ചെയ്തു. ദേവസാന്നിധ്യം തിരിച്ചറിഞ്ഞ ഇവർ ശാസ്താപ്രതിഷ്ഠയെ നിത്യമായി പൂജിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

ഇതിന് ശേഷം, തെക്കുകൂർ രാജാവിന്റെ സഹായത്തോടെ ക്ഷേത്ര നിർമ്മാണം നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ക്ഷേത്രേശനു ആദ്യമായി നേദിച്ച അടയാണ് പ്രധാന വഴിപാട്. ശ്രീകോവിലിന്റെ കിഴക്കോട്ട് ദർശനം നൽകുന്ന സ്വയംഭൂ പ്രതിഷ്ഠയിൽ ധർമ്മശാസ്താവ് ദർശനം നൽകുന്നു.

ചതുരാകൃതിയിൽ ഒരുനിലയിൽ പണിതീർത്തിരിക്കുന്ന ഈ ശ്രീകോവിൽ തെക്കുംകൂർ രാജാക്കന്മാരുടെ കാലഘട്ടത്തിൽ നിർമ്മിച്ചതാണ്. ഭിത്തികൾ വെട്ടുകല്ലും മണ്ണും ചേർത്ത് പണിതീർത്തിരിക്കുന്നു, മുകളിൽ ഓട് മേഞ്ഞിട്ടുണ്ട്. യുദ്ധസന്നദ്ധനായി കുതിരപ്പുറത്തേറി നിൽക്കുന്ന അയ്യപ്പനാണ് പ്രതിഷ്ഠാമൂർത്തി. ഉപപ്രതിഷ്ഠകൾ വിഷ്ണു, ശിവൻ, ഗണപതി, നാഗരാജാവ്, യക്ഷി, ബ്രഹ്മരക്ഷസ്, ഭഗവതി, ഭൂതത്താന്മാർ, വേടനും, വേടത്തിയും (ക്ഷേത്രമതിലകത്തിനു പുറത്ത് പടിഞ്ഞാറേവശം).

Similar Interests

Similar Temples



TOP