Kanjilssery Mahadeva Temple is located in Pookkad, Chemancheri, near Koyilandi in Kozhikode district.

Shiva Linga here is believed to be about six feet tall and represents the fierce (Roudra) form of Lord Shiva. It is believed that the temple was consecrated by Sage Kashyapa. The presiding deity is in the Rudra form of Shiva.
Sub-deities such as Ganapati, Devi, Paradevata, Vishnu, and Ayyappa were also worshipped in proximity to the main shrine. Over time, Lord Ayyappa was given a separate temple and consecrated independently to the northwest of the main Shiva temple. Ganapati and Devi are still enshrined within the Nalambalam, close to the main Shiva sanctum.
കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് സ്ഥിതിചെയ്യുന്ന പ്രാചീനമായ ക്ഷേത്രമാണ് കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം. ഇവിടുത്തെ ശിവലിംഗം ഏകദേശം ആറടിയോളം ഉയരമുള്ളതും രൗദ്രരൂപത്തിലുള്ള ശിവന്റെ പ്രതിനിധിയാണെന്നും വിശ്വാസം നിലനിൽക്കുന്നു. ഈ ക്ഷേത്രം കശ്യപമഹർഷിയാണ് പ്രതിഷ്ഠിച്ചതെന്നാണ് പരമ്പരാഗത വിശ്വാസം. യക്ഷയാഗത്തിനിടെയും അതിനുശേഷവും ശിവന് ദേഷ്യമടങ്ങാതെ കാണപ്പെട്ട രൂപം തന്നെയാണ് രൗദ്രമൂർത്തിയായി ഇവിടെയുള്ളത്.
കാശി, കാഞ്ചീപുരം, കാഞ്ഞരങ്ങാട്, കാഞ്ഞിലശ്ശേരി എന്നീ ക്ഷേത്രങ്ങൾ ഒരേ സമയം കശ്യപമുനി പ്രതിഷ്ഠിച്ചതായും പറയുന്നു. ആദ്യത്തെ മൂന്നു ക്ഷേത്രങ്ങളിലും പ്രതിഷ്ഠകൾ പൂർത്തിയാക്കിയശേഷം കാഞ്ഞിലശ്ശേരിയിലെത്തിയ മുനിവര്യന് പ്രതിഷ്ഠസമയം കഴിഞ്ഞോ എന്ന സംശയം തോന്നി. അപ്പോൾ “കഴിഞ്ഞില്ല” എന്ന അശരീരിസ്വരം കേട്ടതോടെ “ശരി” എന്ന് കരുതി അദ്ദേഹം പ്രതിഷ്ഠ നടത്തുകയായിരുന്നു. “കഴിഞ്ഞില്ല” എന്ന വാക്കും “ശരി” എന്ന വാക്കും ചേർന്ന് “കഴിഞ്ഞില്ലശ്ശേരി” എന്ന പേരുണ്ടായതായും പിന്നീട് അതിന് രൂപമാറ്റം സംഭവിച്ച് “കാഞ്ഞിലശ്ശേരി” ആയി മാറിയതായും പഴമക്കാർ പറയുന്നുണ്ട്. ക്ഷേത്രത്തിൽ ഗണപതി, ദേവി, പരദേവത, വിഷ്ണു, അയ്യപ്പൻ തുടങ്ങിയ ഉപദേവന്മാരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
കാലക്രമേണ അയ്യപ്പനെ ശിവക്ഷേത്രത്തിന് പുറത്തായി വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്വതന്ത്രമായി ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിച്ചു. ഗണപതിയേയും ദേവിയേയും നാലമ്പലത്തിനുള്ളിൽ ശിവന്റെ അടുത്തായി സ്ഥാപിച്ചു.
ശിവരാത്രി, അഷ്ടമി രോഹിണി, വിഷു, തിരുവോണം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളും വിശേഷദിവസങ്ങളും.
Address:
Pookkad,
Chemancheri,
Kerala 673304