Sree Ramathu Rakthachamundeswari Temple, located in Koodakkallu, Kozhikode, is dedicated to Goddess Raktha Chamundi, a fierce and powerful form of the Hindu Goddess Chamundi.

Unlike grand temple complexes adorned with intricate carvings and lavish structures, this temple is simple and unassuming, yet it holds immense spiritual importance.
Situated approximately 19 kilometers from Kozhikode city via the Chovva Bypass Road (NH 54), the temple is renowned for its rituals related to oath-taking and remedies for various afflictions.
Devotees from across the region visit the temple to seek the blessings of the fierce Goddess Raktha Chamundi.
Raktha Chamundi, a powerful manifestation of the Hindu Goddess Chamundi, is a wrathful incarnation of Goddess Parvati. Revered as a fierce protector, she is worshipped for her role in vanquishing demons such as Raktabija and Mahishasura. Also known as Rakteshwari, she is a prominent deity in the ritual art form of Theyyam, which is performed with great devotion at this temple. The temple draws thousands of devotees, especially during the performance of the Raktha Chamundi Theyyam, a spiritually charged event that embodies the divine power and blessings of the goddess.
ശ്രീ രാമത്ത് രക്തചാമുണ്ഡേശ്വരി ക്ഷേത്രം
കോഴിക്കോട് ജില്ലയിലെ അത്തോളി പഞ്ചായത്തിലുളള കുടക്കല്ല് എന്ന ഒരു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശ്രീ രാമത്ത് രക്തചാമുണ്ഡേശ്വരി ക്ഷേത്രം, ഭാവ്യമായ കൊത്തുപണികളോ വലിയ ക്ഷേത്ര സമുച്ചയങ്ങളോ ഇല്ലാത്തതെങ്കിലും, അതീവ ആത്മീയമായ പ്രാധാന്യമുള്ള ക്ഷേത്രമാണ്.കോഴിക്കോട് നഗരത്തിൽ നിന്ന് ചൊവ്വ ബൈപാസ് റോഡ് വഴി ഏകദേശം 19 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം സത്യം ചൊല്ലിക്കൽ കർമ്മത്തിനും, വിവിധ ദുരിതങ്ങൾക്കും പരിഹാരമായി നടത്തുന്ന ചടങ്ങുകൾക്കുമായി പ്രസിദ്ധമാണ്.
ഈ ദേവിക്ഷേത്രത്തിൽ ദർശനത്തിനും അനുഗ്രഹത്തിനുമായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങൾ എത്തിച്ചേരുന്നു.രക്തചാമുണ്ഡി ദേവി, ദേവി പാർവതിയുടെ ഉഗ്രമായ ഭാവമായ ചാമുണ്ഡിയുടെ അതീവ ക്രൂരരൂപമാണ്. രക്തബീജനും മഹിഷാസുരനും പോലുള്ള അസുരന്മാരെ സംഹരിച്ചു രക്ഷാദേവിയായ് ഭക്തരുടെ മനസ്സിൽ ഇടംപിടിച്ച ദേവിയാണ് രക്തചാമുണ്ഡി. രക്തേശ്വരി എന്ന പേരിലും ദേവി അറിയപ്പെടുന്നു.
കേരളത്തിലെ പ്രശസ്തമായ തെയ്യം കലാരൂപത്തിൽ പ്രധാനമായ് പൂജിക്കപ്പെടുന്ന ദേവിയാണിത്. ഈ ക്ഷേത്രത്തിൽ അരങ്ങേറുന്ന രക്തചാമുണ്ഡി തെയ്യം ദർശിക്കാൻ ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്നു. ഈ തെയ്യം ദർശനം ദേവിയുടെ അതിവിശിഷ്ട അനുഗ്രഹമായി ഭക്തർ വിശ്വസിക്കുന്നു.
Address:
Atholi, Kerala 673315