Valayanad Devi Temple, dedicated to Goddess Bhagavathy, is located in Valayanad on the Mankavu–Govindapuram route in the city of Kozhikode.

Facing north, the temple features four gopurams (gateways) and holds a unique identity that sets it apart from other Devi temples across India. It is one of the rare Saktheya temples where rituals are performed according to the Rurujit worship tradition.
The presiding deity is a form of the goddess from Kashmir, known as Chandika—also referred to as Mahartham and Kalasarppini.
One of the key rituals observed here is the Guruthy Tharpanam, a powerful offering performed with devotion.
The temple's annual festival begins on the Karthika day of the Malayalam month of Makaram and lasts for seven days. The Devi’s Uthsavavall (festival idol) is kept at the nearby Tali Mahadeva Temple and is ceremoniously brought to Valayanad Temple just before the celebrations begin.
Arattu (holy bathing ritual of the idol following the Pallivetta or divine hunt) is performed at Trissaala Kulam in Mankavu.
During the annual festival, the regular Madhyama (Saktheya) puja is suspended, and Brahmin priests are specially brought in to perform the Uthama Puja. Another important tradition is Kalamezhuthupattu, which is observed for 41 days starting from the first of Vrichikam during the Mandala season.
Tuesdays and Fridays are considered especially auspicious for offering prayers at this sacred temple.
ശ്രീ വളയനാട് ദേവീക്ഷേത്രം
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീ വളയനാട് ദേവീക്ഷേത്രം. കോഴിക്കോട് നഗരത്തിനകത്ത് സ്ഥിതിചെയ്യുന്ന തളി മഹാദേവക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കോട്ടുള്ള യാത്രയിലൂടെ ക്ഷേത്രത്തിലെത്താം. ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ അകലത്തിലായും ഇവിടെയെത്താൻ കഴിയും. നഗരബസുകൾ ഉപയോഗിച്ചാൽ ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ വെച്ച് ഇറങ്ങാം.
കിഴക്കെ നടയിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ ചെറിയ കുന്നിൻ മുകളിൽ മനോഹരമായി തിളങ്ങുന്ന ക്ഷേത്രം ദൃശ്യമായി കാണാം.
ഇരുപത്തിയെട്ടോളം വിശാലവും സൗകര്യപ്രദവുമായ പടികൾ കയറുമ്പോൾ കിഴക്കെ നടയിലെ ഗോപുരദ്വാരത്തിലേക്ക് എത്താം. വിശാലമായ ക്ഷേത്രമതിൽക്കെട്ടിനകത്ത് കിഴക്കെ ഗോപുരത്തിലൂടെ പ്രവേശിച്ചാൽ ദേവിയുടെ ശ്രീകോവിലിന് പുറത്ത് കിഴക്കോട്ട് ദർശനമായ ശിവലിംഗപ്രതിഷ്ഠയുടെ പ്രകാശമാണ് ആദ്യം കാണുന്നത്. വടക്കെ ഗോപുരവാതിലിലൂടെ പ്രവേശിച്ചാൽ ആദ്യം ദർശിക്കാൻ കഴിയുന്നത് ഭഗവതിയെയാണ്.
ക്ഷേത്രത്തിലെ അമ്പലത്തിന് ചുറ്റും കരിങ്കല്ല് പാകിയ പ്രദക്ഷിണവഴിയുണ്ട്. അകത്തു കടന്ന് ഭഗവതിയെ ദർശിക്കുമ്പോൾ, തിരക്കുള്ള ദിവസങ്ങളിൽ വടക്കുനിന്ന് തെക്കോട്ടുള്ള വരിയിൽ നിന്ന് നീങ്ങുമ്പോൾ വലതുവശത്ത് ശിവലിംഗ പ്രതിഷ്ഠയും കാണാം. ഭഗവതിയുടെ ദർശനശേഷം തെക്കോട്ടു നീങ്ങിയാൽ സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നിവരുടെ ഒമ്പത് ചെറിയ പ്രതിഷ്ഠകൾ കാണാം.
ശ്രീകോവിലിനകത്ത് ഭഗവതിയോടൊപ്പം ചാമുണ്ഡി, ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, മഹാലക്ഷ്മി, ഗണപതി, ഭൈരവൻ, ഭൈരവി, വീരഭദ്രൻ, യോഗിനി, യോഗേശ്വരി എന്നിവരുടെ ദാരുവിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
സാമൂതിരികളുടെ തട്ടകമായ കോഴിക്കോട് നഗരത്തിൽ പ്രകൃതിസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന ക്ഷേത്രമാണ് ശ്രീ വളയനാട് ദേവീക്ഷേത്രം. കേരളത്തിലെ മറ്റ് ദേവീക്ഷേത്രങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഈ ക്ഷേത്രം. കുളർത്താവ് തന്ത്രത്തിനനുസരിച്ച് രുരുജിത്ത് വിധാനത്തിൽ ആരാധനനടത്തുന്ന അപൂർവ ശാക്തേയ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കാശ്മീരിയിൽ നിന്നും ഉദ്ഭവിച്ച അപൂർവ ദേവതയായ ചണ്ഡികയാണ്, മഹാർഗ്ഗം, കലാസർപ്പിണി എന്നിങ്ങനെയുള്ള സാങ്കേതികനാമങ്ങളിലും അവളെ അറിയപ്പെടുന്നു. കാശ്മീരി സമ്പ്രദായം പിന്തുടരുന്ന മൂസ്സത്മാർ ശാക്തേയ വിധാനത്തിൽ പൂജാകർമങ്ങൾ നടത്തുന്ന അപൂർവ ക്ഷേത്രം കൂടിയാണ് വളയനാട്.
മകരമാസത്തിലെ കാർത്തിക നാൾ മുതൽ ആരംഭിച്ച് എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ ആഘോഷിക്കുന്നത്.
ഉത്സവങ്ങളും ആറാട്ടും മറ്റു ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഏറെ പ്രത്യേകതയുള്ളവയാണ്. വൃശ്ചികമാസം ഒന്നുമുതൽ ആരംഭിക്കുന്ന മണ്ഡലകാലത്തെ 41 ദിവസം നീളുന്ന കളമെഴുത്തുപാട്ട് ഇവിടെ അനുഷ്ഠിക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ്. ക്ഷേത്രപാലകനായ തന്ത്രി നടയ്ക്കൽവെച്ച് നടത്തുന്ന ഗുരുതി തർപ്പണം ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.
Address:
Valayanad Temple Rd,
Govindapuram,
Kozhikode, Kerala 673007