Chellur Sree Parakkanthan Bhagavathy Temple is situated in Chellur, within the Kuttippuram Grama Panchayat in Malappuram district, Kerala.

Devotees from all walks of life—regardless of caste, religion, social status, or background—flock to this sacred shrine seeking solace from their troubles. All those who approach the divine presence of the Mother Goddess are considered her children, and she is believed to grant their heartfelt wishes. The Goddess is worshipped according to the Kaulachara tradition. A distinct nose-shaped symbol is also revered as an attendant or manifestation of the deity.
In the year 2000, some negative energies were reportedly seen in the temple, prompting a ritualistic response known as the tambula dosha pariharam (remedial ritual). This was conducted under the leadership of Kuttanadu Ravunni (alias Kuttan Panicker), Tanur Preman Panicker, and Kuttippuram Gokulan Panicker. During this period, the aged and deformed idol of the Goddess was renovated and re-consecrated. Since then, Brahmasree Vijayakrishnan Shanthi, a native of Parappanangadi, has served as the temple’s tantri (chief priest), overseeing its spiritual activities.
The re-consecration marked a turning point for the temple, leading to steady growth and development.
Initially, the temple possessed only 46 cents of land, making it difficult to accommodate large numbers of devotees during festivals or to meet basic needs such as access to water. With the blessings of the Goddess, an additional 1.65 acres of adjacent land was acquired, and wells and other essential facilities were established to better serve devotees. Legend holds that the Goddess revealed the inadequacy of Adimuthappan’s initial dwelling and, through a dream to the local ruler (Thamprakkal), instructed the provision of a suitable site for her worship.
Goddess prescribed the sacrificial flowers for rituals and empowered Adimuthappan and his descendants to perform them. As a result, members of the Paraya community—descendants of Adimuthappan—continue to perform the Bali rituals (offerings to spirits and deities) in the temple.
The authority to conduct the temple’s primary worship and rituals was eventually handed over to the Kollodi Tharavad (ancestral family), and this tradition continues today. Within the homes of temple workers, special spaces are still dedicated to the worship of Adimuthappan and the Malavara idols he once served and venerated.
The festivals at Chellur Sree Parakkanthan Bhagavathy Temple are celebrated with great devotion, especially the annual festival held on the last Thursday and Friday of the Malayalam month of Makaram. Key rituals such as Velakurikkal and Kottipurappad are performed with deep reverence, and locals stay overnight at the temple grounds as part of the tradition. On Thursday evening, a procession from Kollodi Tharavad and the Cheruneeli Aattu at Adimuthappan’s site mark the beginning of the celebrations, followed by Akkarachopanezhunnallam, Pachapanthal Pattum, Patinettara Kolam Ketti Attam, and Thiri Uzhichil.
Festival duties are carried out by Attuchopan of Manniyamperumbalam and Pattuchopan of Vengatikara. On Friday, after the main pooja, vibrant processions from various regions arrive at the temple by evening, culminating in the bull worship ritual at night. The temple then closes on Saturday morning for seven days, during which no offerings are made, and reopens with a local Guruthi Vela on the seventh day. Another major celebration is held on Anizham day of Mithunam month, observed as the birthday of the Goddess, with homas, purifications, kalasha, and special poojas conducted under the Tantri’s guidance. This rare offering is performed only in select temples like Sree Thirumandhamkunnilamma and Sree Parakkunnathamma in the district, drawing large crowds for the darshan of Chanthadiyya Devi. On festival days, the temple is open from 7:00 to 10:30 AM and 5:00 to 6:30 PM.
ചെല്ലൂർ ശ്രീപറക്കുന്നത്ത് ഭഗവതീക്ഷേത്രം
ചെല്ലൂർ ശ്രീ പരക്കുന്നത്ത് ഭഗവതിക്ഷേത്രം കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെല്ലൂരിൽ സ്ഥിതിചെയ്യുന്നു. ജാതി, മതം, വർഗം, വർണ്ണം എന്നിങ്ങനെയുള്ള ഏതെങ്കിലും വ്യത്യാസമില്ലാതെ ദൂരെ ദൂരങ്ങളിലേക്കു നിന്നുമെത്തുന്ന ഭക്തജനങ്ങൾ, അവരുടെ സങ്കടങ്ങളും ദുരിതങ്ങളും പരിഹരിക്കാൻ അമ്മയുടെ തിരുനടയിൽ അഭയം തേടിവരുന്നു.ഭഗവതിയുടെ ആശ്രിതനായി മൂക്കോലച്ചാത്തനും ക്ഷേത്രത്തിൽ സ്ഥാനം കൽപ്പിക്കപ്പെട്ടിട്ടുണ്ട്.
2000-ൽ ക്ഷേത്രത്തിൽ ദുർനിമിത്തങ്ങൾ കണ്ടതിനെത്തുടർന്ന്, കൂറ്റനാട് രാവുണ്ണി എന്ന കുട്ടൻ പണിക്കർ, താനൂർ പ്രേമൻ പണിക്കർ, കുറ്റിപ്പുറം ഗോകുലൻ പണിക്കർ എന്നിവർ ചേർന്ന് താംബൂലപ്രശ്നം നടത്തുകയും, അനുബന്ധപരിഹാരങ്ങൾ സ്വീകരിക്കുകയും ചെയ്തു.
കാലക്രമേണ ദാരുബിംബത്തിൽ ഉണ്ടായിരുന്ന പിഴവുകൾ പരിഹരിച്ചും ശ്രീകോവിൽ പുതുക്കിപ്പണിതുമാണ് പുന:പ്രതിഷ്ഠ നടത്തിയത്. പരപ്പനങ്ങാടി സ്വദേശിയായ ബ്രഹ്മശ്രീ വിജയകൃഷ്ണൻ ശാന്തി പുന:പ്രതിഷ്ഠ ചെയ്തു, അതിനുശേഷം അദ്ദേഹം തന്നെ ക്ഷേത്രതന്ത്രിയായി തുടരുന്നു. പുന:പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്രം പുരോഗമനപഥത്തിലേക്ക് കടക്കുകയായിരുന്നു.യോഗീശ്വര തുല്യനായ ഒരു ഋഷി ഈ പ്രദേശത്തെത്തി ദേവീചൈതന്യം മനസ്സിലാക്കി ഉപാസനയിലൂടെ ദേവിയെ പ്രത്യക്ഷപ്പെടുത്തിയതായും, ഈ കുന്നിന് ‘പരക്കുന്ന്’ എന്ന പേരുണ്ടായതായും അറിയുന്നു. ‘പരക്കുന്ന്’ എന്നത് മേലേ ഉയർന്ന കുന്ന് (മേരുചക്രം) എന്നതിന്റെ സൂചനയാണെന്നു വിശ്വാസമുണ്ട്.
കുറച്ചു ജനവാസമുള്ള ഈ പ്രദേശം പിന്നീട് ആരാധനയില്ലാതെ ഒഴിഞ്ഞുകിടന്നിരുന്നെങ്കിലും, വർഷങ്ങൾക്കുശേഷം കല്ലടിക്കോട് മലവാരമൂർത്തികളെ സേവിച്ചിരുന്ന പറയ സമുദായത്തിലെ ആദിമുത്തപ്പൻ ദേവിയെ പ്രത്യക്ഷത്തിൽ ദർശിക്കുകയും, ഭഗവതിയുടെ ഇച്ഛപ്രകാരം ഭഗവതി അദ്ദേഹത്തിന്റെ പടിഞ്ഞാറ്റയിൽ സ്ഥിരം സ്ഥാനമേറ്റുകയും ചെയ്തു. പിന്നീട് പറയ സമുദായക്കാർ ആണ് പൂജാകർമങ്ങൾ നടത്തുന്നത്. ഭഗവതി, പടിഞ്ഞാറ്റിലെ ഉത്തമക്കുറവ് മനസ്സിലാക്കി, അന്നത്തെ നാടുവാഴിയേയും മുത്തപ്പനെയും സ്വപ്നത്തിൽ കാണിച്ച്, പറക്കുന്നത്ത് നല്ല സ്ഥലം നൽകി കുടിയിരുത്താൻ നിർദ്ദേശിച്ചു. അതിനുപ്രകാരം ഭഗവതിയുടെ മേൽക്കോയ്മ സ്ഥാനം നാടുവാഴികൾ കൊല്ലോടി തറവാട്ടിന് കൈമാറുകയും, അത് ഇന്നും തുടരുന്നു.
ക്ഷേത്രകർമികരുടെ ഭവനത്തിൽ ആദിമുത്തപ്പനും, മലവാരമൂർത്തികൾക്കും പ്രത്യേകം സ്ഥാനങ്ങളിലൂടെ ആരാധന തുടരുന്നുണ്ട്.പ്രാചീനകാലം മുതലുള്ള സമ്പ്രദായപ്രകാരം, മകരമാസത്തിന്റെ അവസാനത്തെ വ്യാഴം, വെള്ളിയാഴ്ചകളിലാണ് ഈ ദേവീക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ച് വരുന്നത്. ഭഗവതിയുടെ വേല കുറിക്കൽ ചടങ്ങും, കൊട്ടിപ്പുറപ്പാടുമൊക്കെയും വളരെ ഭക്തിയും ആചാരപരമായ ആരാധനാഭാവത്തോടെ നടപ്പാക്കപ്പെടുന്നു. വേല കുറിച്ചശേഷം, ഈ പ്രദേശത്തെ ജനങ്ങൾ ദേശം വിട്ട് മറ്റിടങ്ങളിൽ അന്തിയുറങ്ങാറില്ല — ഉത്സവം അനുഷ്ഠിക്കുമ്പോൾ എല്ലാവരും ക്ഷേത്ര സന്നിധിയിൽ എത്തിയാണ് വിശ്രമിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം, കൊല്ലോടിതറവാട്ടിൽ നിന്നുള്ള കാല എഴുന്നള്ളിച്ചാണ് ഉത്സവപരിപാടികൾ ആരംഭിക്കുന്നത്. ആദിമുത്തപ്പന്റെ സ്ഥാനത്തിൽ ചെറുനീലിയുടെ ആട്ട് നടക്കുകയും, തുടർന്ന് "അക്കരച്ചോപ്പൻ എഴുന്നള്ളത്ത്", പച്ചപന്തൽ പാട്ട്, പതിനെട്ടര കോലം കെട്ടിയ ആട്ടുകൾ, അതിനുശേഷം പുലർച്ചെ തിരിയുഴിച്ചിൽ തുടങ്ങി അനുഷ്ഠാനപരമായ ചടങ്ങുകൾ നടക്കുന്നു.
ചോപ്പന്റെ എഴുന്നള്ളത്തിൽ പാടുള്ള ചുമതല ആട്ടുചോപ്പനും (മണ്ണിയംപെരുമ്പലം സ്വദേശികൾ) പാട്ടുചോപ്പനും (വേങ്ങാട്ടികര) ഏറ്റെടുത്തുകൊണ്ടിരിക്കുന്നു.
പ്രധാന ഉത്സവ ദിനമായ വെള്ളിയാഴ്ച, രാവിലെ പൂജകൾക്ക് ശേഷം ഇളഭഗവതിയുടെ ആട്ടും, കൊല്ലോടിതറവാട്ടിൽ നിന്നുള്ള എഴുന്നള്ളത്തിനുശേഷം വൈകിട്ട് 5 മണിമുതൽ ദേശത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക വരവുകൾ നടക്കും. ഈ വരവുകൾ കമ്മിറ്റിയുടെയും, വാദ്യ-വേഷ സമിതികളുടെയും നേതൃത്വത്തിൽ വർണശബളമായോരു അണിനിരപ്പിൽ ക്ഷേത്രത്തിലെത്തിച്ചേരും.
രാത്രിയിൽ കാളവേല നടപ്പാക്കിയശേഷം, ശനിയാഴ്ച പുലർച്ചെ പ്രത്യേക ചടങ്ങുകളോടൊപ്പം ക്ഷേത്രനട അടക്കപ്പെടുകയും, ഏഴാം ദിവസം രാവിലെയാണ് നട വീണ്ടും തുറക്കപ്പെടുന്നത്. നട അടച്ചിരിക്കുന്ന ആ 7 ദിവസത്തേക്ക് ദേവിക്ക് ആചാരപരമായ വഴിപാടുകൾ നടത്താറില്ല.
ഏഴാം ദിവസം ഉച്ചക്കാണ് “നാട്ടുഗുരുതിവേല” എന്ന വിശേഷായ ചടങ്ങ് അത്യന്തം ഭക്തിപൂർവം നടത്തപ്പെടുന്നത്.
ഈ ഉത്സവം, ദേശസമ്പ്രദായവും തറവാട്ട് അനുഷ്ഠാനങ്ങളും ചേർന്നുനിൽക്കുന്ന, ആചാരപരവും ആത്മീയവുമായ ആഘോഷമാണ്.