Sree Vairankode Bhagavathy Temple, located in Vairankode in Malappuram district, Kerala, is one of the oldest temples dedicated to Goddess Bhadrakali in North Kerala.

The temple, believed to be over 1500 years old, was constructed by the revered Azhvanchery Thamprakkal. According to legend, the presiding deity is considered the sister of the Kodungallur Bhagavathy. It is widely believed that when members of the Azhvanchery Thamprakkal visit the temple, the Goddess rises and bows in respect.
Out of reverence, the Thamprakkal do not enter the sanctum of this temple.
The temple’s grand annual festival, known as Vairankode Vela or Vairankode Theeyattulsavam, is held in the Malayalam month of Kumbham (February). The celebrations begin on the first Sunday of the month with a ritual called Maram Muri, in which a jackfruit tree is ceremonially cut to collect wood for the Kanalattam fire ritual. The Cheriya Theeyattu takes place on the third day, while the sixth day features the grand Valiya Theeyattu.
These days are marked by colorful processions that include traditional and folk art forms such as Poothan, Thira, Kattalan, and Pulikali, performed by artists from nearby villages.
A notable highlight of the festival is Eratta Kaala, featuring decorated effigies of bullocks. The final and most dramatic ritual is Kanalattam, held at midnight, where devotees—primarily from forward castes—walk barefoot across burning embers as a mark of devotion and endurance.
Vairankode Vela is unique in its inclusivity, attracting thousands of devotees and visitors from various communities and religions. During the festival, the temple grounds are transformed into a vibrant marketplace with stalls offering local products such as pottery, bamboo and palm crafts, fresh vegetables, snacks, sweets, toys, and more.
A particularly popular attraction is the freshwater fish market, which draws fishermen from across the region showcasing their best catches.
Notably, unlike many other temple festivals in Kerala, the Vairankode festival does not feature elephants. Instead, the festive atmosphere is created through traditional decorations using plantains, coconut leaves, flowers, lamps, and lights. The entire event offers a vivid portrayal of Kerala's rural temple culture and provides an immersive experience into the deep-rooted traditions and collective spirit of village life.
വൈരങ്കോട് ഭഗവതീക്ഷേത്രം
വടക്കൻ കേരളത്തിലെ ഏറ്റവും പുരാതനവും ആചാരപരവും മഹത്വം വഹിക്കുന്ന ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരുനാവായയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും വൈരങ്കോട് വേല അഥവാ തീയാട്ടുൽസവം എന്ന പേരിൽ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രോത്സവങ്ങളിലൊന്നാണ് ആഘോഷിക്കുന്നത്.
പൊതു വിശ്വാസം അനുസരിച്ച്, 1500 വർഷങ്ങൾക്ക് മുമ്പ്, ആഴ്വാഞ്ചേരി തമ്പ്രാക്കൾ തന്നെയാണ് ദേവിയെ വൈരങ്കോടിലേക്ക് കൊണ്ടുവന്നതെന്നും, കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയായ ദേവി, പുഴ കടന്ന് ആഴ്വാഞ്ചേരി മനയിലെത്തുകയും അവിടെ നിന്നാണ് ദേവിയെ വൈരങ്കോടിലേക്ക് സ്ഥാപിച്ചതെന്നുമാണ് ഐതിഹ്യം.
മറ്റൊരു ഐതിഹ്യപ്രകാരം, അങ്ങാടിപ്പുറം ഭഗവതിയുടെ ഭക്തരായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ദേവി ചൈതന്യം പ്രത്യക്ഷപ്പെടുകയും, ആ ചൈതന്യത്തെ തമ്പ്രാക്കൾ വൈരങ്കോട്ടേക്ക് കുടിയിരുത്തുകയും ചെയ്തതും ഉണ്ട്. ഇന്ന് അങ്ങാടിപ്പുറം ക്ഷേത്രത്തിന് വൈരങ്കോട് ക്ഷേത്രത്തിൽ നിന്നുള്ള അവകാശം ഇതിന്റെ തെളിവായി നിലനിൽക്കുന്നു.ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ ആഴ്വാഞ്ചേരി തമ്പ്രാക്കൾ ക്ഷേത്രത്തിലേക്ക് നേരിട്ട് പ്രവേശിക്കാറില്ല, കാരണം ദേവി എഴുന്നേറ്റു വണങ്ങും എന്ന് വിശ്വസിക്കപ്പെടുന്നു.
തമ്പ്രാക്കളുടെ കോയ്മയാണ് ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനങ്ങൾ എടുത്തുകൊടുക്കുന്നത്. ഉത്സവത്തിന്റെ ആരംഭചടങ്ങായ മരംമുറി കോയ്മയുടെ അനുമതിയോടെയേ നടക്കൂ. പിന്നീട് എല്ലാ ചടങ്ങുകൾക്കും മേൽനോട്ടം വഹിക്കുന്നതും ഉത്സവത്തിന്റെ സമാപനചടങ്ങായ അരിയളവ് നടത്തുന്നതും കോയ്മയുടെ നിർദേശപ്രകാരം ആയിരിക്കും.വൈരങ്കോട് ഉത്സവത്തിന്റെ പ്രധാന കൊടിവരവുകൾ ആയി ആതവനാട്, ആഴ്വാഞ്ചേരി മന എന്നിവിടങ്ങളിൽ നിന്നുള്ള വരവുകൾ പ്രധാനപ്പെട്ടവയാണ്. തമ്പ്രാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമല്ലാതെ ഇവർ വൈരങ്കോട്ടേക്ക് പുറപ്പെടാറില്ല ഇതാണ് ഉത്സവത്തിന്റെ ആത്മീയതയും ആചാരപരതയും അടയാളപ്പെടുത്തുന്നത്.