Adithyapuram Surya Chandra Temple, located at Mulayankavu in Kulukkallur Panchayat of Pattambi Taluk, Palakkad district, is a rare and revered temple where both Surya (Sun God) and Chandra (Moon God) are worshipped together — a unique tradition even across India.

Easily accessible via the Shoranur–Nilambur railway line (Kulukkallur station) or by road through Cherpulassery–Koppam route, the temple is rooted in Vedic worship traditions. Surya Bhagavan, regarded as the lord of the universe and a manifestation of Mahavishnu, and Chandra Devan, who adorns the matted locks of Lord Shiva, are the presiding deities.
At sunset, the soft rays of the sun fall directly on the idol, followed by the moonrise, symbolizing the cosmic balance. The temple remains open from 6:00 AM to 8:30 AM daily, hosting community prayers every Sunday, Maha Ganapathi Homam on special Sundays, and Ramayana recitations and Ayurvedic healing sessions during the Karkidakam month.
ആദിത്യപുരം സൂര്യചന്ദ്ര ക്ഷേത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ കുലുക്കല്ലൂർ പഞ്ചായത്തിലെ മുളയൻകാവിലാണ് ആദിത്യപുരം സൂര്യചന്ദ്രക്ഷേത്രം സ്ഥിതിചെയുന്നത്. ഷൊർണ്ണൂർ-നിലമ്പൂർ പാതയിലുള്ള കുലുക്കല്ലൂർ സ്റ്റേഷനിൽ ഇറങ്ങിയാൽ ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. പാലക്കാട് നിന്ന് റോഡുമാർഗം വരുന്നവർക്ക്, ചെർപ്പുളശ്ശേരി-കൊപ്പം റൂട്ടിലൂടെ മുളയൻകാവിൽ എത്തിക്കൂടാം; അവിടെ നിന്ന് മപ്പാട്ടുകര റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.
പട്ടാമ്പി, വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്ന് വരുന്നവർ കൊപ്പം വഴി മുളയൻകാവിൽ എത്തിച്ചേരാവുന്നതാണ്.വേദകാലത്ത് ആരാധിക്കപ്പെട്ട മൂർത്തികളായ സൂര്യനും ചന്ദ്രനുമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ പ്രത്യക്ഷദേവതകൾക്ക് ഒത്തൊരുമിച്ചുള്ള ക്ഷേത്രം ഭാരതത്തിൽ തന്നെ വളരെ അപൂർവമാണ്. സൂര്യദേവൻ — ഹിന്ദുമതത്തിൽ പ്രപഞ്ചാധിപതിയായി കണക്കാക്കപ്പെടുന്ന സൂര്യൻ, കശ്യപമഹർഷിയുടെയും അദിതിയുടെയും പുത്രനാണ്.
അശ്വങ്ങൾ വഹിക്കുന്ന തേരിലാണ് സൂര്യൻ സഞ്ചരിക്കുന്നതെന്ന് വിശ്വാസം. ഭൂമിയെ ചുറ്റി നിരന്തരം സഞ്ചരിച്ച് പകലും രാത്രിയും സൃഷ്ടിക്കുന്നവനായി സൂര്യദേവൻ പൂജിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ അംശാവതാരമായും സൂര്യൻ അറിയപ്പെടുന്നു.
ചന്ദ്രദേവൻ — ശിവന്റെ ജടാമൗലിയിൽ സ്ഥിരമായി വിരാജിക്കുന്ന ചന്ദ്രനാണ് ചന്ദ്രദേവൻ. അതുകൊണ്ട് തന്നെ ശിവനു ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയ നാമങ്ങൾ നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിൽ സൂര്യാസ്തമയ സമയത്ത് നേർത്ത സൂര്യരശ്മികൾ ഭഗവാന്റെ തിരുമുഖത്തിൽ പതിക്കുന്നു, അങ്ങനെ ഭക്തർക്ക് ദിവ്യമായ ദർശനം ലഭിക്കുന്നു. ക്ഷേത്രം രാവിലെ 6 മണി മുതൽ 8.30 വരെ തുറന്നിരിക്കും. എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരങ്ങളിൽ സാമൂഹ്യരാധനയും, മുപ്പട്ടു ഞായറാഴ്ചകളിൽ മഹാഗണപതിഹോമവും നടക്കുന്നു. കർക്കിടകമാസത്തിൽ രാമായണപാരായണവും ഔഷധസേവയും ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളാണ്.
Address:
Kulukkallur,
Kerala 679337