Churakunnil Malanada Mahadevar Temple Malanada Pathanamthitta

A Temple on the Hill, Mala Nada, located in Pathanamthitta, is thought to house the ‘Sankalpa Moorthy,’ who is identified as Malayappooppan, or Lord Shiva.


The legend unfolds: in his quest to locate the 'Pandavas' during their exile, Duryodhanan journeyed through the forests of the Malanada hill. Exhausted from his travels, he approached a nearby dwelling situated to the northwest of Malanada and requested a drink of water. An elderly woman graciously offered him toddy, a customary gesture of hospitality at that time. The king relished the beverage but soon noticed the 'Kurathali' worn by the woman, indicating her affiliation with the 'Kurava' clan. Duryodhanan recognized the sacredness of the location and the extraordinary abilities of its inhabitants (Siddha).

Subsequently, in alignment with his 'Rajadharma', the king ascended the hill to worship Lord Siva, seeking blessings for the well-being of his subjects (the prajas). As a charitable act, he donated hundreds of acres of farmland and paddy fields as freehold to the 'Devasthanam'. To this day, the land tax for this property continues to be collected in the name of 'Duryodhanan'. The administration of the Malanada temple is entrusted to a committee elected by the members of the 'Karas', who are believed to fall under the territorial jurisdiction of Malanada Appoopan. Annual festival celebrated at Malanada is referred to as 'Malakkuda' (where 'Mala' signifies hill, representing the temple, and 'Kuda' denotes an ornamental umbrella utilized by the Oorali, the priest, during ceremonial events).

This festival takes place in the summer, specifically during the latter half of March each year, a period that follows the completion of terrestrial agricultural activities and precedes the commencement of paddy cultivation in the wetland areas. The celebration of 'Malakkuda' is scheduled for the second Friday of the Malayalam month 'Meenam', which spans from mid-March to mid-April. Kettukazhcha represents a grand spectacle, serving as the highlight of the Maha Malakkuda Maholsavam. This event showcases an impressive exhibition of artistry through the elements known as ‘Edupu kala’ and ‘Edupu kuthira’. The organized presentation of numerous pieces, both large and small, is made either as offerings by devotees in gratitude for blessings received or in anticipation of future favors, or as a tradition upheld by the ‘Karakal’. The temple grounds, enveloped by thousands of onlookers gathered from various distances under the setting sun, create a breathtaking vista.

ചുരക്കുന്നിൽ മലനട മഹാദേവർ ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ ചുരക്കുന്നിൽ സ്ഥിതിചെയ്യുന്ന മലനട മഹാദേവ ക്ഷേത്രം, കൊടുമണ്ണിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണുള്ളത്. കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലെയും, കരകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലെയും കീഴിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിരവധി മലനട ക്ഷേത്രങ്ങൾ കാണപ്പെടുന്നു. കേരളത്തിലെ തെക്കൻ ഭാഗത്ത് ഏകദേശം 500 ഓളം മലനടകൾ ഇന്നും നിലനിൽക്കുന്നു. ഇവിടുത്തെ ആരാധനാ മൂർത്തി മലയപ്പൂപ്പനാണ് (മഹാദേവർ). മലനടകൾ കുറവരുടെ പൂർവ്വിക, പ്രകൃതി ആരാധനാ കേന്ദ്രങ്ങളാണ്. കേരള ചരിത്രത്തിലെ ഇരുണ്ട നൂറ്റാണ്ടുകൾ കുറവ രാജവംശങ്ങളുടെ തകർച്ചയുടെ കാലഘട്ടമായിരുന്നു, എന്നാൽ സംഘകാലഘട്ടം കുറവരുടെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു.

സംഘസാഹിത്യങ്ങളിൽ, മിക്ക കാവ്യങ്ങളിലും നായികാ നായകൻമാർ കുറവനും, കുറത്തിയുമായിരുന്നു. ഭൂരിഭാഗം രാജാക്കന്മാർ, സാഹിത്യകാരന്മാർ, കവികൾ, കവയത്രികൾ എന്നിവരും കുറവരായിരുന്നു. കുറിഞ്ഞിയാണ് കുറവരുടെ തിണൈ, അതിനാൽ മലകൾ അവരുടെ ആരാധനാ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. മീനമാസത്തിൽ മലനടിയിലെ പ്രശസ്തമായ മലക്കുട മഹോത്സവം നടക്കുന്നു. മീനമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറും. ഉത്സവത്തിന്റെ കെട്ടുകാഴ്ചകളിൽ പ്രധാനമായും കാളയും എടുപ്പുകുതിരയുമാണ്. മലനട അപ്പൂപ്പന്റെ ഇഷ്ടദാനം കെട്ടുകാളയാണ്.

തിളങ്ങുന്ന കണ്ണുകളും ശക്തിയും വീറും വടിവൊത്ത ശരീരപ്രകൃതിയുമുള്ള എടുപ്പുകാള എല്ലാവരെയും ആകർഷിക്കുന്നു. ഇരുപത്തിഒന്നേകാൽ ഉയരമുള്ള എടുപ്പുകുതിരകളെ കാണാനും അവയെ തോളിൽ എടുത്ത് ക്ഷേത്രത്തിന് വലംവയ്ക്കുന്നതും കാണാൻ നാട്ടിലെ ധാരാളം ആളുകൾ എത്തുന്നു. ഓലക്കുട ചൂടി ഒറ്റക്കാലിൽ ഉറഞ്ഞു തുള്ളിയെത്തുന്ന ക്ഷേത്രത്തിലെ പൂജാരി ഇറങ്ങിചെന്ന് കെട്ടുകാഴ്ചകളെ അനുഗ്രഹിക്കും. ഉത്സവദിനം ഒത്തുചേരുന്ന കാളകളും എടുപ്പുകുതിരകളും മലയൂരാളിയായ മലനട അപ്പൂപ്പന്റെ അനുഗ്രഹത്തിനായി കാത്തു നിൽക്കുന്നു.

വലിയകാളയെ അനുഗ്രഹിക്കുന്നതോടെ മലകയറാൻ കെട്ടുകാഴ്ചകൾ ഒരുക്കപ്പെടും. വിശ്വാസികൾ ഇവിടെയെത്തുമ്പോൾ നേർച്ചയായി തടിയിൽ നിർമ്മിച്ച കാളരൂപം നൽകുന്നതും ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. മറ്റൊരു പ്രധാനം ഇരുപത്തൊന്നേകാൽ എടുപ്പുകുതിരയാണ്. കരകളിൽ നിന്നായി ഇവയെ അണിയിച്ചൊരുക്കി കൊണ്ടുവരുന്നു. തയ്യാറായി നിൽക്കുന്ന എടുപ്പുകുതിരകളെ ആർപ്പുവിളികളോടെ നൂറുകണക്കിലാളുകൾ തോളിലേറ്റുന്നു. പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന പള്ളിപ്പാന ചടങ്ങ് പ്രശസ്തമാണ്. വേല സമുദായത്തിലെ ആളുകളുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഈ പൂജ 12 ദിവസം നീണ്ടുനിൽക്കും. ചൂരൽവള്ളികൾ ശരീരത്തിൽ ചുറ്റി ക്ഷേത്രമുറ്റത്ത് ഉരുളുന്ന പള്ളിപ്പാന ചടങ്ങ് കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെ ഓർമ്മപ്പെടുത്തുന്നു.

Similar Interests

Similar Temples



TOP