Govindankulangara Devi Temple Mathilbhagam Pathanamthitta

Govindan Kulangara Devi Temple, located in Mathilbhagam, Thiruvalla, Pathanamthitta district, Kerala.


The principal deity of the temple is Goddess Bhagavathy, who is revered with profound devotion by the local populace for her blessings of safety, abundance, and overall welfare. This temple serves as a focal point for religious activities and festivals honoring Goddess Bhagavathy, drawing numerous devotees in search of her divine grace and blessings.

The lively Padayani Maholsavam at Govindan Kulangara Devi Temple, celebrated during January and February, showcases a variety of traditional rituals and performances, including Choottuveyppu, Ezhuthi Thullal, Vazhipadu, and Kolangal. Furthermore, devotees engage in special ceremonies dedicated to Mangala Bhairavi, which enhance the festival's spiritual significance and celebratory spirit.

The Meena Bharani Pongala Maholsavam at Govindan Kulangara Devi Temple is a prominent annual event occurring in the Malayalam month of Meenam. During this festival, devotees prepare and present Pongala, a unique sweet dish, to Goddess Bhagavathy, seeking her blessings for prosperity and well-being.

ഗോവിന്ദൻകുളങ്ങര ദേവീ ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരത്തിൽ നിന്ന് 2.5 കിലോമീറ്റർ അകലെയുള്ള മതിൽഭാഗത്ത് സ്ഥിതിചെയ്യുന്ന ഗോവിന്ദൻകുളങ്ങര ദേവീ ക്ഷേത്രം, തിരുവല്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. പടയണി മഹോത്സവം കൊണ്ടു പ്രശസ്തമാണ് ഈ ക്ഷേത്രം. പത്തനംതിട്ടയുടെ സാംസ്കാരിക കലാരൂപമായ പടയണി വിളവെടുപ്പിനോടനുബന്ധിച്ചാണ് നടത്തപ്പെടുന്നത്. ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റുള്ളവരെയും രക്ഷിക്കുന്നതിനായി ഇത് നടത്തപ്പെടുന്നു, അതിനാൽ വിവിധ ജാതി-മതസ്ഥരുടെയും പങ്കാളിത്തം പടയണിയിൽ കാണാം.

കവുങ്ങിൻപാളകളിൽ നിർമ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി, തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളകളുടെ ഇടയിൽ തീച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് മാത്രമാണ് ഇപ്പോൾ പടയണി അരങ്ങേറുന്നത്. പടയണിക്ക് വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട്.

അഞ്ചു ദിവസങ്ങളിലായാണ് പടയണി കോലങ്ങൾ അരങ്ങേറുന്നത്. ചൂട്ടിലേക്ക് അഗ്നി പകർന്ന് ചൂട്ടുപടയണിക്ക് തുടക്കം നൽകും. തുടർന്ന്, പക്ഷിക്കോലം, സുന്ദരയക്ഷി, മാടൻ, മറുത, കാലൻകോലം, ഭൈരവി കോലങ്ങൾ കളത്തിലേക്ക് എത്തും. മംഗളഭൈരവി കോലത്തോടെ ഈ ചടങ്ങുകൾ സമാപിക്കും. വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ദേവീപ്രീതിക്കായി മറുതക്കോലം, ഇഷ്ടസന്താനലാഭത്തിനായി ദേവീപ്രസാദത്തിനായി കാലാരിക്കോലം, രാത്രികാലങ്ങളിലെ ഭയം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലം എന്നിവ കെട്ടുന്നു.

Address:
Kavumbhagom -Idinjillam Rd,
Mathilbhagom,
Thiruvalla, Kerala 689102

Similar Interests

Similar Temples



TOP