Kizhakkedath Sree Subrahmania Swami Temple is a renowned temple located in Keezhvaipur, within the Pathanamthitta District, dedicated to Lord Subrahmania.

Thiruvulsam at the Sree Subrahmania Swami temple takes place over a period of ten days, commencing with the Malayalam star Krithika in the month of Dhanu. Devotees from various regions gather on the day of Kodiyett to receive the blessings of Deshathipathy on this significant occasion.
The unique aspect of this temple is the representation of the child and youth forms of Lord Muruga, which are positioned on both the eastern and western sides within a single sreekovil, a rarity in Kerala. Another notable event is "Skanthashashti," during which thousands of devotees assemble to seek blessings on the first Shashti of the month of Thulam.
കിഴക്കേടത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കിഴ്വായ്പൂരിലെ പ്രശസ്തമായ കിഴക്കേടത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം കീഴ്വായ്പൂരിൽ നിന്ന് 750 മീറ്റർ അകലെയാണ്. സമീപത്തുള്ള ഈശ്വരമംഗലം മഹാദേവ ക്ഷേത്രം, രണ്ട് ക്ഷേത്രങ്ങൾ തമ്മിൽ 200 മീറ്റർ അകലത്തിലാണ്.
ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ധനുമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ കൊടിയേറ്റത്തോടെ ആരംഭിച്ച്, പത്താം നാൾ പൂരം നാളിൽ കൊടിയിറക്കത്തോടെയാണ് സമാപിക്കുന്നത്. കൊടിയേറ്റ് ദിനത്തിൽ, ദേശാധിപതിയുടെ അനുഗ്രഹം നേടാൻ നിരവധി ഭക്തർ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്നു.
ഒറ്റ ശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറും ദർശനമായി നിലനിൽക്കുന്ന മുരുകന്റെ കുട്ടിയുടെയും യുവത്വത്തിൻറെയും ഭാവം കേരളത്തിലെ ഈ അപൂർവമായ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. പ്രധാന വിശേഷദിവസമായ സ്കന്ദ ഷഷ്ടി (തുലാമിലെ ആദ്യ ഷഷ്ടി) ദിനത്തിൽ, ആയിരക്കണക്കിന് ഭക്തർ അനുഗ്രഹം നേടാൻ ക്ഷേത്രത്തിൽ എത്തുന്നു.