Palliyara Devi Temple (Chilanthi Ampalam) Kodumon Pathanamthitta

Kodumon Chilanthi Temple, referred to as the Palliyara Devi Kshetram, is located in the Pathanamthitta district of Kerala and boasts a historical significance that spans approximately 1,500 years.


The legend states that the deity of this temple possesses the ability to heal severe cases of spider poisoning. This temple is particularly unique among those in Kerala, as it specifically venerates a spider as its deity.

It is believed that visiting this temple and partaking of the 'Prasadams' can cure various skin ailments and allergies, including those resulting from insect bites. Currently governed by the Travancore Devaswom Board, numerous individuals suffering from spider bites visit this location in search of healing. It is widely believed that such healing can be achieved through sincere devotion, specific poojas, and offerings.

Additionally, the water from the well adjacent to the temple is thought to possess miraculous properties that can cure certain skin ailments. The tale of the Chilanthi Temple is intricately linked to King Ravindran Vikraman, the former ruler of Chenneerkara Swaroopam, a small independent state in what is now Kerala. Renowned as an Ayurvedic physician, the King adorned his palace with a rich assortment of traditional herbs and medicinal plants.

He had three daughters but no male successor. Faced with the absence of an heir to inherit his legacy and continue his healing practices, the King buried his invaluable collection of herbs around his palace prior to his passing. Following his death, tragedy befell the family; his eldest daughter succumbed to smallpox, and the second daughter met an untimely end. The youngest daughter then engaged in a rigorous meditation known as thapas within the royal chamber. According to legend, she was perpetually accompanied by a spider on her body. She ultimately achieved samadhi, marking the end of King Ravindran Vikraman’s lineage.

Subsequently, a copper plate discovered in the palace designated a member of the Mannadi Vakkapanjippuzha Mutt as the King’s successor. However, no one dared to enter the royal chamber. After many years, the chamber mysteriously opened, revealing the Princess in samadhi alongside an exquisite image of a goddess in the form of a spider. The fragrant aroma of medicinal herbs emanated from a well located in the palace grounds, and those who consumed the water or washed their faces with it found relief from their ailments.

The royal chamber thus became known as the Kodumon Chilanthi Kshethram. The temple's annual festival takes place during the Kartika asterism in the month of Vrischikam. Additionally, the Chandra Ponkala is observed at this temple on the full moon day in the month of Makaram.

പള്ളിയറ ദേവീ ക്ഷേത്രം (ചിലന്തിയമ്പലം)

പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിൽ ലോകത്തിലെ ഏകചിലന്തിയമ്പലമായ സ്ഥലം സ്ഥിതിചെയ്യുന്നു. ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന പള്ളിയറ ദേവി ക്ഷേത്രം ചിലന്തിയമ്പലമായി അറിയപ്പെടുന്നു. ചിലന്തി വിഷബാധയുടെ പരിഹാരം തേടിയുള്ള നിരവധി ആളുകൾ ഈ ക്ഷേത്രത്തിൽ എത്തുന്നു.

ക്ഷേത്രത്തിൽ എത്തി വഴിപാട് ചെയ്താൽ കടുത്ത ചിലന്തി വിഷബാധ ശമിക്കുമെന്ന വിശ്വാസം നിലനിൽക്കുന്നു. ചെന്നീർക്കര ബ്രാഹ്മണകുലത്തിൽ ആൺ പ്രജകൾ ഇല്ലാതാകുകയും ശക്തിഭദ്രർ സാവിത്രി, ശക്തിഭദ്രർ ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്തു. ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു വളർത്തി. പിന്നീട് ഇവർ പള്ളിയറ ദേവി ക്ഷേത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരത്തിൽ താമസിച്ചു.

വർഷങ്ങൾക്കുശേഷം, ഒരു അന്തർജനം ഏകാന്തവാസത്തിലേക്ക് കടക്കുകയും ആത്മീയതയിൽ ലയിച്ച് അറക്കുള്ളിൽ ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയെ തപസ്സ് അനുഷ്ഠിക്കാൻ പോയി. തുടർന്ന്, ഇവരിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും, ചിലന്തികൾ ഇവരുടെ ആജ്ഞാനുവർത്തികൾ ആകുകയും ചെയ്തു.

ഈ വലയ്ക്കുള്ളിൽ ഇരുന്ന് അന്തർജനം സമാധാനത്തിലേക്ക് എത്തി. തീവ്രഭക്തയായ അന്തർജനത്തിന്റെ ആത്മചൈതന്യം അടുത്ത ദുർഗാക്ഷേത്രത്തിൽ ലയിച്ച് ജഗദംബയിൽ മോക്ഷം പ്രാപിച്ചു. ചിലന്തിയമ്പലത്തെക്കുറിച്ച് മറ്റൊരു വിശ്വാസകഥ ഉണ്ട്. ചെന്നീർക്കര തമ്പുരാക്കന്മാരിൽ രവീന്ദ്രവിക്രമൻ എന്ന വ്യക്തി പ്രശസ്തമായ വിഷചികിത്സകനായിരുന്നു. അപൂർവമായ അങ്ങാടിമരുന്നുകളുടെ സമാഹാരം ഇദ്ദേഹത്തിനുണ്ടായിരുന്നു. രവീന്ദ്രവിക്രമന് മൂന്ന് പെൺമക്കളുണ്ടായിരുന്നു.

തന്റെ കാലം കഴിഞ്ഞാൽ ചികിത്സ തുടരാൻ സാധിക്കില്ലെന്ന് മനസിലാക്കിയ തമ്പുരാൻ വലിയ കിടങ്ങു കുഴിച്ച് തന്റെ സമ്പാദ്യമായ മുഴുവൻ അങ്ങാടി മരുന്നും അതിലിട്ടു മൂടി. ക്ഷേത്രത്തിനു ചുറ്റുമുള്ള കുഴുപ്പിച്ച ഈ കിടങ്ങിൽനിന്നു വരുന്ന ഔഷധജലമാണ് ക്ഷേത്രകിണറ്റിൽ എത്തിച്ചേരുന്നത് എന്നതാണ് വിശ്വാസം. തമ്പുരാൻറെ കാലശേഷം മക്കളിൽ മൂത്തവൾ വസൂരി ബാധിച്ച് മരിച്ചു. രണ്ടാമത്തേവൾ ജേഷ്ഠത്തി മരിച്ച നിരാശയിൽ ആത്മഹത്യചെയ്തു.

മൂന്നാമത്തേവൾ കൊട്ടാരത്തിൻറെ അറയിൽ കയറി തപസ് അനുഷ്ഠിച്ചു. ഇതോടെ ചെന്നീർക്കര രാജവംശം ഇല്ലാതായി. കാലശേഷം, തമ്പുരാൻറെ സ്വത്തവകാശം മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിനായി ചെമ്പോല പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിരുന്നു. നാളുകൾക്കു ശേഷം, അവിടെനിന്നു ആളുകൾ എത്തി അറതുറന്നു നോക്കുമ്പോൾ, ചിലന്തികളെകൊണ്ടു മൂടിയ തമ്പുരാട്ടിയുടെ അസ്ഥികൾ മാത്രമാണ് കണ്ടത്.

അങ്ങനെ ആ തമ്പുരാട്ടി ചിലന്തിയമ്മയായി. ദേവസ്ഥാനം കൽപിച്ചു നൽകിയതോടെ, കൊട്ടാരത്തിന്റെ നിലവറയിൽ ചിലന്തിതമ്പുരാട്ടിക്കും കിണറ്റുകല്ലിൽ മൂത്തതമ്പുരാട്ടിക്കും നിവേദ്യം നൽകുന്നു. കാലക്രമത്തിൽ, തമ്പുരാട്ടിയെ വിധിപ്രകാരം പള്ളിയറ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കുന്നു.

Address:
Kodumon, Kerala 691555

Similar Interests

Similar Temples



TOP