Koottungal Devi Temple Peringanad Pathanamthitta

Koottungal Devi Temple is located 1.2 kilometers from Peringand in the Pathanamthitta district. These temples serve as symbols of a worship tradition that has persisted since ancient times.


The goddess revered in these temples is viewed as the universal mother, symbolizing the protective force that cares for humanity and all living beings. Koottungal Devi is considered the mother goddess of the Peringand area. Furthermore, she is conceptualized as a powerful entity that destroys malevolent forces threatening the local community and wildlife, safeguarding all creatures.

In the temple, she is worshipped in the form of Bhadrakali, who defeated the demon Darika, and she is portrayed in a tranquil manner.Significant festival days at the temple include the Karthika Mahotsavam in the month of Vrischika, the Prathishta ceremony in the month of Makara, the Revathi Mahotsavam on the day of the goddess's birthday in Makara, the Thiruvutsavam, and the ten-day Parayidil Mahotsavam in the month of Dhanu.

The procession associated with the Thiruvutsavam, along with the Pongala and Anpoli rituals, is conducted with great reverence in the presence of numerous devotees. The ceremonial offering known as Para symbolizes wealth and prosperity. It is typically performed during festive occasions. Devotees present this offering as a gesture of devotion to the deity. It is said that the offerings made in the temple are intended for the divine presence. Additionally, there is a tradition of bringing offerings to the temple from individual homes.

The deity is ceremoniously carried in a procession before being presented at the residences. The purpose of this offering is to alleviate misfortunes and to bestow wealth and abundance upon the household. While rice is the primary item used, other materials such as flowers, turmeric, fruits, and sugar are also included in the offerings.

കൂട്ടുങ്ങൽ ദേവീ ക്ഷേത്രം പെരിങ്ങനാട്

പത്തനംതിട്ട ജില്ലയിലെ പെരിങ്ങനാട് നിന്ന് 1.2 കിലോമീറ്റർ അകലെയായി പുരാതന കൂട്ടുങ്ങൽ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. അതിപുരാതന കാലം മുതൽ നിലനിൽക്കുന്ന ഒരു ആരാധനാ സമ്പ്രദായത്തിന്റെ പ്രതീകങ്ങളാണ് ദേവീക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്ന ദേവി, പ്രപഞ്ചമാതാവും മനുഷ്യരെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്ന വാത്സല്യത്തിന്റെ പ്രതീകമാണ്. പെരിങ്ങനാട് പ്രദേശത്തിന്റെ അമ്മ ദൈവമാണ് കൂട്ടുങ്ങൽ ദേവി.

കൂടാതെ, ദേശത്തെ ജനങ്ങളെയും ജീവജാലങ്ങളെയും സംഹരിക്കാൻ ശ്രമിക്കുന്ന ഭീകരശക്തികളെ നശിപ്പിച്ച് എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ശക്തി സ്വരൂപിണിയായും ദേവി സങ്കല്പിക്കപ്പെടുന്നു. ക്ഷേത്രത്തിൽ ദാരികനെന്ന അസുരനെ വധിച്ച ഭദ്രകാളിയുടെ രൂപത്തിൽ ആരാധിക്കുന്നു. ശാന്തമായ ഭാവത്തിൽ അവൾ നിലകൊള്ളുന്നു. ഭദ്രകാളിയുടെ ദാരികസംഹാരത്തെ ഓർമ്മിക്കുന്ന അനുഷ്ഠാനങ്ങൾ കൂട്ടുങ്ങൽ ദേവീ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു.

നിറപറ, ഐശ്വര്യത്തിൻറെ സമ്പൽസമൃദ്ധിയുടെയും പ്രതീകമാണ്. ഉത്സവദിവസങ്ങളിൽ പറയ്ക്കെഴുന്നെള്ളിപ്പ് നടത്തപ്പെടുന്നു. ഭക്തർ ദേവനോടുള്ള പ്രീതിക്ക് വേണ്ടി ഈ വഴിപാടുകൾ സമർപ്പിക്കുന്നു. ക്ഷേത്ര സന്നിധിയിൽ ദേവനു മുന്നിൽ പറയിടുന്നതിനെ തിരുമുമ്പിൽ പറയിടീൽ എന്നറിയപ്പെടുന്നു. കൂടാതെ, വീടുകളിൽ പറയെടുക്കാൻ ക്ഷേത്രത്തിൽ നിന്നുള്ള ഒരു പ്രത്യേക രീതിയും നിലവിലുണ്ട്. ദേവനെ മേളത്തിൻറെ അകമ്പടിയോടെ എഴുന്നെള്ളിച്ചാണ് വീടുകളിൽ പറയിടാൻ എത്തിക്കുന്നത്.

ജന്മനാളിലെ ദോഷങ്ങൾ പരിഹരിക്കുകയും വീടിന് സമൃദ്ധിയും ഐശ്വര്യവും ലഭിക്കുകയുമാണ് പറയിടീൽ വഴിപാട് നടത്തുന്നത്. സാധാരണയായി നെൽപറയാണ് പ്രധാനമായും ഉപയോഗിക്കുന്നത്, എന്നാൽ അതിനൊപ്പം മലർ, മഞ്ഞൾ, പഴം, ശർക്കര തുടങ്ങിയ വസ്തുക്കളും പറ നിറയ്ക്കാൻ ഉപയോഗിക്കുന്നു. ഒരു പറയാണ് നിറയ്ക്കുന്നതെങ്കിൽ അത് പറവഴിപാട് എന്നറിയപ്പെടുന്നു, എന്നാൽ അഞ്ച് പറയാണ് വയ്ക്കുന്നതെങ്കിൽ അയിമ്പറ അല്ലെങ്കിൽ അൻപൊലി എന്ന പേരിൽ അറിയപ്പെടുന്നു.

ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, ദേവീ ഭാഗവത പാരായണം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, ചൊവ്വാഴ്ചയും വെള്ളിയാഴ്ചകളിലും പ്രത്യേകമായ് ഗുരുതി, ദേവിക്ക് പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ തുടങ്ങിയവ ഭക്തജനങ്ങൾ തെറ്റാതെ നടത്തുന്നു.

Similar Interests

Similar Temples



TOP