Palliyarakavu Devi Temple Vettiyar Pathanamthitta

Palliyarakavu Devi Temple is devoted to Goddess Bhagavathy, known as the Palliyarakavu Devi Temple, located in Vettiyar, Pathanamthitta.


Palliyarakavu Devi Temple exemplifies the architectural style typical of Kerala, featuring a chathura sreekovil, namaskara mandapam, chuttambalam, kodimaram, and shrines dedicated to upa devatas. The annual festival is renowned for its diverse Tantric rituals and pujas.

Activities such as homams, abhishekam, kalasham, and various other pujas are integral to the celebrations. The festivities also include melam and traditional temple art forms. Additionally, the temple celebrates the annual pongala festival and Navratri festival with the practice of ezhuthiniruthu.

പള്ളിയറക്കാവ് ദേവീ ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ പന്തളത്തുനിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ചുനക്കര ഗ്രാമത്തിൽ പ്രശസ്തമായ പള്ളിയറക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. വെട്ടിയാർ പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഒരു പ്രസിദ്ധമായ ചടങ്ങാണ് പള്ളിയറക്കാവ് ഭഗവതിയുടെ കണ്ഠൻ കാവിലേക്കുള്ള എഴുന്നള്ളത്തും.

ഈ ചടങ്ങിൽ, വെട്ടിയറിലെ ഏഴ് എൻ.എസ്.എസ്കരയോഗങ്ങളും മറ്റ് ഹൈന്ദവ വിശ്വാസികളും ഭക്തിയുടെ നിറവിൽ ഉത്സവങ്ങൾ പള്ളിയറക്കാവിലമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു. കാരുണ്യഭായിനിയും സന്താപനാശിനിയുമായ പള്ളിയറക്കാവിലമ്മ, സർവ്വൈശ്വര്യ പ്രദായിനിയായി, മക്കൾ സമർപ്പിച്ച ഓരോ കെട്ടുകാഴ്ചയും ആനന്ദരൂപിണിയായി എഴുന്നെള്ളുന്നു.

കണ്ഠകാളൻകാവ് മഹാദേവനെ ഉത്സവാഘോഷങ്ങളിലേക്ക് ആനയിക്കുന്നതിനായി ഭക്തജനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടുകൂടി ഭഗവതിയുടെ പുറപ്പാട് ഉത്സവത്തിൽ എത്തുന്നവർക്ക് ഒരു വിസ്മയം ആണ്. കണ്ഠകാളൻകാവിൽ എത്തുന്ന തൻറെ പുത്രിയെ ഭഗവാൻ സ്വീകരിക്കുകയും, തുടർന്ന് മഹാദേവനും ദേവിയും പള്ളിയറക്കാവിലേക്ക് തിരിച്ചു എഴുന്നള്ളുകയും, ക്ഷേത്രത്തിന്റെ മണ്ഡപത്തിൽ കിഴക്കോട്ട് എഴുന്നള്ളിയിരിക്കുകയും ചെയ്യുന്നു.

പറയെടുപ്പ് ഉത്സവത്തിനും ഊരുവലത്തിനും ശേഷം കുളിപ്പുരപപാട്ടു കടവിലെ ആറാട്ടു കഴിഞ്ഞ് കണ്ഠകാളൻകാവിൽ എത്തിച്ചിറക്കിയ ശേഷം ദേവി മടങ്ങുന്നു. ഇത് വർഷങ്ങളായി നടക്കുന്ന പിത്യപുത്രി സംഗമത്തിന്റെ ചടങ്ങാണ്.

Address:
Kochalummoodu - Pandalam Rd,
Vettiyar, Kerala 690534

Similar Interests

Similar Temples



TOP