Puthenkavu Devi Temple Nedumbram Pathanamthitta

Puthankavu Devi Temple is a renowned Durga temple situated near the Manimalayar River, approximately 4.3 kilometers from Thiruvalla Kavumbhagam (Nedumbram) in the Pathanamthitta district.


Goddess Vanadurga and Goddess Karinkali are uniquely enshrined together on a single pedestal, which is a distinctive feature of this temple. Additionally, Lord Shiva is recognized as one of the subordinate deities. The primary offerings made at this temple include Guruthi and Rektha Pushpanjali. The Pradhosha Pooja is observed in the 'Shiva Nada,' and an annual festival is held at this temple each year.

Meenabharani Mahotsav is renowned for its ten-day celebration during the month of Meena. Numerous devotees travel from across the nation to engage in the Pongala, Padayani, Kalamezhuth, and Pattu events associated with the Thiruvutsavam.

പുത്തൻകാവ് ദേവിക്ഷേത്രം, നെടുമ്പ്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല കാവുംഭാഗത്തുനിന്ന് 4.3 കിലോമീറ്റർ അകലെ മണിമലയാറിന്റെ സമീപത്തുള്ള പ്രശസ്തമായ ദേവീ ക്ഷേത്രമാണ് പുത്തൻകാവ് ദേവീ ക്ഷേത്രം. പുത്തൻകാവിലമ്മ ഈ പ്രദേശത്തിന്റെ ദേശദേവതയാണ്. ദുർഗ്ഗാദേവി പ്രധാന പ്രതിഷ്ഠയാണ്. മീനമാസത്തിലെ പത്ത് ദിവസങ്ങളിലേക്കു നീണ്ടു നിൽക്കുന്ന മീനഭരണി മഹോത്സവം ഏറെ പ്രശസ്തമാണ്.

തിരുവുത്സവത്തോടനുബന്ധിച്ച് നടക്കുന്ന പൊങ്കാല, പടയണി, കളമെഴുത്ത്, പാട്ട് എന്നിവയിൽ പങ്കെടുക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം ഭക്തർ എത്തിച്ചേരുന്നു. ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി, മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, ദേവീ ഭാഗവത പാരായണം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, ചൊവ്വാഴ്ചയും, വെള്ളിയാഴ്ചകളിലും പ്രത്യേകമായ് ഗുരുതി, ദേവിക്ക് പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ തുടങ്ങിയവ നടത്തപ്പെടുന്നു.

Similar Interests

Similar Temples



TOP