Thricherpuram Sree Sankara Narayana Temple Padimon Pathanamthitta

Thricherpuram Sree Sankara Narayana Temple, located in Padimon, Pathanamthitta district, Kerala, is a revered Hindu temple dedicated to Lord Sankara Narayana, a combined form of Lord Shiva and Lord Vishnu.


The shrine is renowned for conducting rituals dedicated to deceased ancestors, particularly on Karkidaka Vavu Bali day during the month of Karkidakam. Although it is a modest shrine, it houses an ancient murti.

The principal temple features a vatta sreekovil, while an additional chathura sreekovil is located within the temple grounds. The only other structure present in the compound is the namaskara mandapam. Throughout the year, the temple commemorates various significant rituals in accordance with the Hindu calendar, including Vishu, Ramayana Masam, Niraputhari, Thrikarthika, Thiruvathira, and Shivratri. The observance of Ashtami Rohini is particularly celebrated with great fervor at this temple.

തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം

സമുദ്രനിരപ്പിൽ നിന്നു 2000 അടിയിലേറെ ഉയരം കണക്കാക്കുന്ന തൃച്ചേർപ്പുറം മലയുടെ മുകളിൽ 6000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സമതല സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 4 പതിറ്റാണ്ടുകൾ മുമ്പാണ് ഈ ക്ഷേത്രം പുനരുദ്ധരിച്ചത്. ചുറ്റമ്പലത്തിന്റെയും 2 കൊടിമരത്തിന്റെയും നിർമ്മാണപ്രവൃത്തികൾ ഇപ്പോൾ പുരോഗമിക്കുന്നു. ഇവിടെ 9 ശ്രീകോവിലുകൾ ഉണ്ട്.

പ്രധാനമായും ശങ്കരനാരായണ സ്വാമിയും, അതിന്റെ സമീപത്തുള്ള തെക്കുഭാഗത്ത് മഹാദേവന്റെയും ശ്രീകോവിലുകൾ സ്ഥിതിചെയ്യുന്നു. രണ്ട് ശ്രീകോവിലുകൾക്കും നമസ്കാര മണ്ഡപവുമുണ്ട്. കൂടാതെ ഗണപതി, ശാസ്താവ്, ഭഗവതി, യതീന്ദ്രൻ, രക്ഷസ്, നീലി, നാഗരാജാവ് എന്നിവയുൾപ്പെടെ 7 ഉപദേവതാ പ്രതിഷ്ഠയുമുണ്ട്. മുമ്പ് കർക്കടകവാവിനും പ്രതിഷ്ഠാദിനത്തിനും മാത്രമേ ക്ഷേത്രം തുറന്നിരുന്നുള്ളു, എന്നാൽ ഇപ്പോൾ എല്ലാ ദിവസങ്ങളിലും രാവിലെയും വൈകിട്ടും പൂജകൾ നടത്തപ്പെടുന്നു.

കർക്കടകവാവിൽ വലിയ ഭക്തജനസമ്മേളനം നടക്കുന്നു. ക്ഷേത്രക്കുളക്കരയിലുള്ള ബലിത്തറയിൽ പിതൃബലിതർപ്പണം നടത്താനും ഗുഹാ ദർശനം നടത്താനും ഭക്തർ എത്തുന്നു. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ 700 അടിയോളം താഴ്ന്ന ഗുഹയിലേക്ക് കർക്കടകമാസത്തിലെ അമാവാസി ദിനത്തിൽ പ്രവേശിച്ച് തീർഥവും പ്രസാദവും സമാഹരിക്കും.

കർക്കടകവാവ് നാളിൽ മാത്രം തുറക്കുന്ന ഗുഹയിൽ പ്രവേശിച്ച് കൈകൊണ്ട് തിരഞ്ഞെടുക്കുന്ന മണ്ണ് പ്രസാദമായി കരുതപ്പെടുകയും, ഗുഹയുടെ മുകളിൽ നിന്നു വീഴുന്ന ജലകണങ്ങൾ തീർഥമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ആചാരങ്ങൾ ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു. ഒരു വലിയ മലയുടെ അടിവരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ നിന്നു ചന്ദനവും പൂവും പ്രസാദമായി വാങ്ങുന്നതിനെക്കാൾ, തെക്കുഭാഗത്തെ മലഞ്ചരിവിലുള്ള ഗുഹയിൽ നിന്നുള്ള മണ്ണ് നെറ്റിയിൽ തൊടുന്നത് കൂടുതൽ വിശിഷ്ടമായി കരുതപ്പെടുന്നു.

ഭക്തന്മാർ ഓരോരുത്തരും സ്വീകരിക്കുന്ന പ്രസാദത്തിന് വ്യക്തിഗത അനുഭവങ്ങളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നു. ഒരാൾക്ക് ലഭിക്കുന്ന ചുവപ്പ് പ്രസാദം മറ്റൊരാൾക്ക് മഞ്ഞ നിറത്തിൽ ലഭിക്കാം, അതുപോലെ അടുത്തൊരാൾക്ക് വെള്ള നിറം ലഭിക്കാം. ഇവയ്ക്ക് വ്യത്യസ്ത ഗന്ധങ്ങളും ഉണ്ടാകും. ഗുഹയിലെ ജലസ്രോതസ്സിൽ നിന്നു ധാരയായി ഒഴുകുന്ന ജലം ശേഖരിക്കുന്ന തീർഥക്കുളത്തിൽ പിതൃതർപ്പണം നടത്തുന്നത് വഴി പാപമോക്ഷം ലഭിക്കുമെന്ന് ഭക്തന്മാർ വിശ്വസിക്കുന്നു.

Address:
Mallappally - Ezhumattoor Rd,
Vaipur, Kerala 689588

Similar Interests

Similar Temples



TOP