Niranam Thrikkapaleeswaram Dakshinamurthy Temple Kadapra Pathanamthitta

Niranam Thrikkapaleeswaram Dakshinamurthy Temple is a historic Hindu temple devoted to Lord Shiva, located along the banks of the Pampa River in Niranam, within the Pathanamthitta District of Kerala, India.


This temple exemplifies the Dravidian architectural style. It serves as the residence of Dakshinamurthy, who represents Lord Shiva as the teacher of all forms of knowledge. The deity of Thrikkapaleeswaram is enshrined in the main Sanctum Sanctorum, oriented towards the east.

According to local legends, the idol was installed by sage Parasurama. This temple is one of the 108 renowned Shiva temples located in Kerala. It is one of the three temples named Thrikkapaleeswaram among these 108 Shiva temples, with the other two being the Kadachira Sri Thrikkapalam Siva Temple in the Kannur district and the Nadapuram Iringannur Siva Temple in the Kozhikode district.

The temple features distinct statues of Sapthamatha within a separate Sanctum Sanctorum, a unique aspect not commonly found in other temples. The principal temples located in the southern section of the Sreekovil (sanctum sanctorum) are designed in the shape of seven balikallu. Special offerings are made to them during the morning, noon, and evening. The Sapta Mathas represent various forms of Adi Parashakti, with the deities being Brahmani, Vaishnavi, Maheswari, Kaumari, Varahi, Indrani, and Chamundi.

The temple is an ancient structure situated at the confluence of the Pamba and Manimala Rivers in Niranam. It is dedicated to Thrikkapaliswaran, who is revered in the form of Vidya Deva Dakshinamurthy. This temple and its surroundings gained prominence during the era of the Niranam poets, known as the Kannassa Kavikal. Over the years, the site has experienced significant neglect. Recently, the renowned astrologer Kanippayyur Shankaran Namboodiripad performed a "deva prashna" to facilitate the temple's redevelopment.

A notable feature of this temple is the Shiva lingam, which is distinctive and can only be found in the Himalayas. The principal idol, representing Kapaleeshvaran Dakshinamurthy, is oriented towards the east within the main Sanctum Sanctorum. The Niranam poets, referred to as the Kannassan poets, consisted of three individuals from the same lineage: Madhava Panikkar, Sankara Panikkar, and Rama Panikkar.

These renowned poets were devoted followers of Thrikkapaleeswaran (Dakshinamurthy) and resided in close proximity to the temple at Niranam. Their literary contributions primarily involved the translation and adaptation of Sanskrit epics and Puranic texts, aimed at devotional expression. They were active during the period from 1350 to 1450 C.E.

നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. മറ്റ് രണ്ട് തൃക്കപാലീശ്വരങ്ങൾ പെരളശ്ശേരി, നാദാപുരം എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠാ പരശുരാമൻ നടത്തിയതാണെന്ന് വിശ്വസിക്കുന്നു. ഇവിടെ ശിവപ്രതിഷ്ഠാ സങ്കല്പം ദക്ഷിണാമൂർത്തിയാണ്.

തന്മൂലം തൃക്കപാലീശ്വരം ക്ഷേത്രദർശനം വിദ്യാസമ്പത്തിനായി പ്രത്യേകമായതാണെന്ന് വിശ്വസിക്കുന്നു. ശ്രീകപാലിശ്വരനെയാണ് ദക്ഷിണാമൂർത്തിയായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തൃക്കപാലീശ്വരം ക്ഷേത്രം പുരാതനകാലം മുതൽ നിരവധി അത്ഭുതകഥകൾക്ക് പ്രശസ്തമായ ഒരു ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഒരു ജഡാകൂവളം ഉണ്ടായിരുന്നു, അതിൽ ഒരു സർപ്പ സാന്നിധ്യം പതിവായി കാണപ്പെടാറുണ്ടായിരുന്നു. എന്നാൽ, ക്ഷേത്രം ജീർണ്ണാവസ്ഥയിൽ പ്രവേശിച്ചതോടെ അത് ഇല്ലാതായതായി പറയപ്പെടുന്നു. എന്നാൽ, അടുത്തിടെ ഈ സർപ്പ സാന്നിധ്യം വീണ്ടും കാണപ്പെടുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.

ഇപ്പോൾ, ക്ഷേത്രത്തിന് സമീപമുള്ള ഒരു ചെറിയ കൂവളത്തിലാണ് സർപ്പ സാന്നിധ്യം ഉള്ളത്. മറ്റു ക്ഷേത്രങ്ങളിൽ കാണാത്ത ദേവീ രൂപങ്ങളിലുള്ള സപ്തമാതാക്കളുടെ പ്രതിഷ്ഠ വളരെ പ്രത്യേകതയുള്ളതാണ്. പ്രധാന ക്ഷേത്രങ്ങളിൽ ദക്ഷിണഭാഗത്ത് ബലിക്കല്ലുരൂപത്തിൽ സപ്തമാതൃക്കളെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവർക്കായി പ്രത്യേകമായ പ്രതിഷ്ഠകൾ ഒരുക്കിയിട്ടുണ്ട്. ആദി പരാശക്തിയുടെ വിവിധ രൂപങ്ങളാണ് സപ്തമാതാക്കൾ. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളുടെ മഹിമയെക്കുറിച്ച് വിവരിക്കുന്നു. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കൾ.

കണ്ണശ്ശ കവികൾ എന്നറിയപ്പെടുന്ന നിരണം കവികൾക്ക് ജ്ഞാനോദയം നൽകിയത് തൃക്കപാലീശ്വര ദക്ഷിണാമൂർത്തിയാണെന്ന് അവർ വിശ്വസിച്ചിരുന്നു. ഈ തിരുനടയിൽ ഇരുന്നുകൊണ്ടാണ് അവർ കണ്ണശ്ശരാമായണം മലയാളത്തിന് സമർപ്പിച്ചത്. മലയാളസാഹിത്യത്തിന്റെ ആദ്യകാലചരിത്രത്തിൽ നിരണം കവികളുടെ സംഭാവന വളരെ പ്രധാനമാണ്.

മണിപ്രവാളത്തിലൂടെ ശൃംഗാരത്തിലേക്കും അശ്ലീലത്തിലേക്കും വഴുതിക്കൊണ്ടിരുന്ന മലയാളസാഹിത്യത്തെ ഭക്തിരസപ്രധാനവും കാവ്യഗുണസമ്പന്നവുമാക്കാൻ കണ്ണശ്ശന്മാരാണ് സഹായിച്ചത്. വാല്മീകിരാമായണം ആദ്യമായി മലയാളത്തിനും കേരളക്കരക്കും പരിചിതമായത് കണ്ണശ്ശരാമായണത്തിലൂടെയാണ്. എഴുത്തച്ഛൻ ഒരു ശിവരാത്രി നാളിൽ ഇവിടെ ക്ഷേത്രദർശനം നടത്തിയതും, കണ്ണശ്ശകവികളുടെ അനുഗ്രഹം വാങ്ങി മലയാളത്തിലെ രണ്ടാമത്തെ രാമയണത്തിനു ഹരിശ്രീ കുറിച്ചതും ശ്രദ്ധേയമാണ്. നവരാത്രി ദിനങ്ങളിലും വിജയദശമിയിലും നിരവധി ഭക്തർ ദക്ഷിണാമൂർത്തിയുടെ അനുഗ്രഹം നേടാൻ ഇവിടെ എത്തിച്ചേരുന്നു.

പുരാതനകാലത്ത് നിരണത്തുശാല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു പാഠശാല ഇവിടെ നിലനിന്നിരുന്നു. കാലക്രമത്തിൽ അത് നാമാവശേഷമായി മാറി. 1981 ആഗസ്റ്റ് 30-ന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാർ ഉദ്ഘാടനം ചെയ്ത കണ്ണശ്ശസ്മാരകം, ഇപ്പോൾ കണ്ണശ്ശപ്പണിക്കന്മാരുടെ പേരിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി മാറിയിട്ടുണ്ട്. ഈ ക്ഷേത്രം വളരെ പുരാതനമാണ്. പമ്പാനദിയും മണിമലയാറും തമ്മിലുള്ള പ്രദേശമാണ് നിരണം. ഇവിടെ സ്ഥിതിചെയ്യുന്നത് തൃക്കപാലീശ്വരം എന്ന പുരാതന ക്ഷേത്രമാണ്. വിദ്യാദേവനായ ദക്ഷിണാമൂർത്തിയുടെ രൂപത്തിൽ തൃക്കപാലീശ്വരൻ ഇവിടെ വാസം ചെയ്യുന്നു.

കണ്ണശ്ശയുടെ കൃതികളുടെ കാലഘട്ടത്തിൽ ഈ സ്ഥലം പ്രശസ്തമായിരുന്നു. പിന്നീട്, ഏറെ കാലം കാലത്തിന്റെ വിസ്മൃതിയിൽ മറഞ്ഞുപോയിരുന്നു. അടുത്തകാലത്ത് പ്രശസ്ത ജ്യോതിഷ പണ്ഡിതനായ കാണിപയ്യൂർ നമ്പൂതിരിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രത്തിൽ ധാരളം പുനർനിർമ്മാണങ്ങൾ നടത്തപ്പെട്ടു. ഇതോടൊപ്പം ഉപദേവപ്രതിഷ്ഠകളും മറ്റ് നിർമ്മാണപ്രവർത്തികളും നടപ്പിലാക്കപ്പെട്ടു. ഈ പുരാതന ക്ഷേത്രം നിരവധി പ്രത്യേകതകളാൽ സമ്പന്നമാണ്. ഇവിടെ കാണുന്ന ശിവലിംഗം, നന്ദികേശ്വര പ്രതിഷ്ഠ, സപ്തമാതൃ പ്രതിഷ്ഠകൾ, സർപ്പ സാന്നിധ്യം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ശിവലിംഗം ഈ ക്ഷേത്രത്തിലെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ്. ഹിമാലയത്തിൽ മാത്രം കാണപ്പെടുന്ന പ്രത്യേകതരം ശിലയിൽ നിർമ്മിച്ചിരിക്കുന്ന ഈ ശിവലിംഗം, കപാലിശ്വരൻ എന്ന പ്രധാന മൂർത്തിയുടെ ദക്ഷിണാമൂർത്തിയായി ഇവിടെ സ്ഥിതിചെയ്യുന്നു. ദർശനം കിഴക്കോട്ടാണ്. അത്യന്തം മനോഹരമായ ഋഷഭവാഹനം മറ്റൊരു പ്രത്യേകതയാണ്. താന്ത്രിക രീതിയിൽ പ്രത്യേക പൂജകളും നേദ്യങ്ങളും മറ്റ് വഴിപാടുകളും ഇവിടെ നടത്തപ്പെടുന്നു.

ബലിക്കല്ലിലെ സപ്തമാതൃ പ്രതിഷ്ഠകൾ മറ്റ് സ്ഥലങ്ങളിലെ പ്രതീക രൂപങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെയുള്ള വിഗ്രഹങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ്. സപ്തമാതൃക്കൾക്കായി പ്രത്യേക പൂജകൾ ഇവിടെ നടത്തപ്പെടുന്നു. ക്ഷേത്രത്തിലെ കൂവളത്തിൽ സ്ഥിരമായി ഒരു നാഗം കാണപ്പെടാറുണ്ട്. ചരിത്രകാരന്മാരുടെ അനുസരിച്ച്, ഈ സർപ്പസാന്നിധ്യം വളരെ വർഷങ്ങളായി ഇവിടെ നിലനിൽക്കുന്നു.

പണ്ടു ഇവിടെ ഉണ്ടായിരുന്ന കൂവളം നശിച്ചെങ്കിലും, അടുത്തിടെ ഒരു പുതിയ കൂവളം ക്ഷേത്ര പരിസരത്ത് വളർന്നു വരികയാണ്, അതിൽ പതിവായി ഒരു സർപ്പം ചുറ്റികിടക്കുന്നു. ഈ സർപ്പ സാന്നിധ്യം ധാരാളം ഭക്തരെ ക്ഷേത്രത്തിലേക്ക് ആകർഷിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ ഉത്സവ സമയത്ത് കൊടിയേറ്റുമ്പോൾ, ഇവിടെ ഓലക്കുടയാണ് കൊടിമരത്തിലേക്ക് ഉയർത്തുന്നത്. ഉപക്ഷേത്രങ്ങൾ നന്ദികേശ്വരൻ, സപ്തമാതൃക്കൾ, ഗണപതി, ശാസ്താവ്, ശ്രീകൃഷ്ണൻ, നാഗരാജാവ്.

Address:
Niranam - Alumthuruthy Rd,
Niranam,
Kadapra, Kerala 689621

Similar Interests

Similar Temples



TOP