Irunilamcode Rock Cut Temple Mullurkara Thrissur

Irunilamcode Rock Cut Temple, carved into one end of a massive rock, is dedicated to Lord Dakshinamurthy.


Irunilamcode Rock Cut Temple, dating back to the 8th–9th century CE, is carved into one end of a massive rock and is dedicated to deities such as Vishnu, Shiva, and Dakshinamurthy. The chief deity, Dakshinamurthy, is sculpted from the same rock in a seated posture, holding an Akshamala, Keyoora, and Khadaka in his upper hands.

His left leg is placed over the other, and serpents coil around his body. Adjacent to the main deity, a linga is also present. However, the identification of these figures is challenging due to significant defacement over time. In recognition of its historical significance, the site was declared a protected monument by the State Department of Archaeology in 1966.

ഇരുനിലംകോട് ശിവ ക്ഷേത്രം

തൃശൂർ ജില്ലയിലെ മുള്ളൂർക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇരുനിലംകോട് ശിവക്ഷേത്രം എട്ടാം മുതൽ ഒൻപതാം നൂറ്റാണ്ടുകളിലായി നിർമ്മിതമായ ചരിത്രപ്രസിദ്ധമായ ഒരു ദേവാലയമാണ്. ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുഹയുടെ മുകളിലെ പാറയിൽ കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഏഴുമുനിയറകളിൽ, ഇന്നത്തെത്തേയ്ക്ക് ഒരെണ്ണം മാത്രമേ അവശേഷിച്ചിരിക്കുന്നുള്ളു.

ക്ഷേത്രത്തിൽ പ്രതിഷ്ഠ ചെയ്‌തിരിയ്ക്കുന്നത് അക്ഷമാല, ഡമരു, ദണ്ഡ്, പരശ് എന്നിവ ധരിച്ച ദക്ഷിണാമൂർത്തിയാണ്. വലതുകാൽ ഇടത്തുകാലിന്മേൽ ഉരസിയിരിക്കുന്ന ആകൃതിയിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. നീണ്ടുരുണ്ട ജടാമകുടവും വിരിഞ്ഞ മാറും, കൈകാലുകളിൽ ഉള്ള അളങ്കാരങ്ങളും ഈ ശില്പത്തിന്റെ പ്രത്യേകതകളാണ്. പ്രധാന വിഗ്രഹത്തിന് പിന്നിൽ ശിവഭൂതഗണങ്ങളുടെ നിര ശില്പങ്ങളായി കൊത്തിയിട്ടിരിക്കുന്നുണ്ട്.

കൂടാതെ, സ്വയംഭുവായ ശിവലിംഗവും സാളഗ്രാമവും ഇവിടെ പ്രതിഷ്ഠയാക്കിയിരിയ്ക്കുന്നു. ഉപദേവതകളായി സുബ്രഹ്മണ്യൻ, ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദേവതകൾ, ബ്രഹ്മരക്ഷസ് എന്നിവയും ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു. ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി ഈ പ്രദേശത്തുണ്ടാകുന്ന ഏതു വിളയും ഇരുനിലംകോട് ക്ഷേത്രത്തിൽ നേദിക്കണമെന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്. പഴയകാലത്ത് ഇവിടെ സ്ഥിരമായ പൂജാരിയുണ്ടായിരുന്നില്ല; അതിനാൽ ഭക്തർ തന്നെയാണ് നേരിട്ട് നിവേദ്യം സമർപ്പിക്കാറുണ്ടായിരുന്നത്.

വയറുവേദന പോലെയുള്ള അസുഖങ്ങൾക്ക് ആശ്വാസം നേടാൻ, ഭക്തർ മരം കൊണ്ടോ മണ്ണുകൊണ്ടോ ആമ, മത്സ്യം, തേൾ, പഴുതാര എന്നിവ നിർമ്മിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുമെന്ന ഒരു നാഡി വിശ്വാസം നിലവിലുണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന ഉത്സവം തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാഴ്ച ആഘോഷിക്കപ്പെടുന്നു. 1966 മുതൽ ഈ ക്ഷേത്രം കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട് സംരക്ഷിക്കപ്പെടുന്നു.

Address:
Irunilamkode,
Mullurkara,
Thrissur, Kerala 680583

Similar Interests

Similar Temples



TOP