Koorkenchery Sree Maheswara Temple Koorkenchery Thrissur

Sree Maheswara Temple is a prominent Hindu temple located in Koorkenchery, within the city of Thrissur in Kerala.


The temple's presiding deity is Lord Shiva, and the idol was consecrated by the revered social reformer Sree Narayana Guru in the Malayalam Era year 1092. The temple complex also houses sub-shrines for various deities including Parvathi, Ganapathi, Murugan, Ayyappan, Krishna, Muthappan, Bhadrakali, the Navagrahas, and Nāgas (serpent deities).

Although Lord Shiva is the principal deity, the temple is best known for the Thaipooya Mahotsavam—a grand seven-day festival dedicated to Lord Subramanya (Murugan). This celebration is regarded as one of the largest and most significant festivals in the Thrissur region.

കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ നഗരത്തിന് സമീപം കൂർക്കഞ്ചേരി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രശസ്ത ഹിന്ദു ക്ഷേത്രമാണ് ശ്രീ മഹേശ്വരക്ഷേത്രം . ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ ചെയ്ത ഈ ക്ഷേത്രത്തിലെ പ്രധാന ദേവതയാണ് മഹാദേവനായ ശിവൻ. ക്ഷേത്രത്തിൽ പാർവതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, മുത്തപ്പൻ, ചാമുണ്ഡി, നവഗ്രഹങ്ങൾ, നാഗദേവതകൾ എന്നിവർക്കായുള്ള ഉപദേവതാ പ്രതിഷ്ഠകളും ഉൾക്കൊള്ളുന്ന വിശാലമായ ദേവതാരാധനാ സംവിധാനം നിലനിൽക്കുന്നു.

പ്രധാന പ്രതിഷ്ഠ ശിവനാണെങ്കിലും, ഇവിടത്തെ പ്രധാന ഉത്സവം തൈപ്പൂയ മഹോത്സവമാണ് — ഉപദേവനായ ശ്രീ സുബ്രഹ്മണ്യന്‍ വേണ്ടി ആചരിക്കപ്പെടുന്ന ഏഴ് ദിവസത്തെ ഭക്തിനിറഞ്ഞ ആഘോഷം. ഈ ഉത്സവം തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കാവടികൾ എത്തുന്ന ആഘോഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മഹാ ശിവരാത്രിയും ഇവിടെ അതിവിശേഷമായി ആചരിക്കപ്പെടുന്നു. ക്ഷേത്രം ശ്രീനാരായണ ഭക്തജനസമാജം എന്ന സംഘടനയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

കൂർക്കഞ്ചേരി ശ്രീ മഹേശ്വരക്ഷേത്രത്തിൽ അകത്തേക്ക് കടക്കുമ്പോൾ പടിഞ്ഞാറേ നടയിൽ വലിയ ആനക്കൊട്ടിലാണ് ആദ്യം കാണപ്പെടുന്നത്. കോൺക്രീറ്റിൽ പൂർണമായും നിർമ്മിച്ചിരിക്കുന്ന ഈ ആനക്കൊട്ടിൽ നാല് ആനകൾക്ക് എഴുന്നള്ളിപ്പിനുള്ള സൗകര്യമുണ്ട്. ക്ഷേത്രത്തിലെ ചോറൂൺ, വിവാഹം, തുലാഭാരം, ഭജന തുടങ്ങിയ ചടങ്ങുകൾ ഈ ഭാഗത്ത് വച്ചാണ് നടത്തപ്പെടുന്നത്. ഗുരുവായൂരിന് ശേഷമെത്തുന്ന വിവാഹസംഖ്യയുള്ളതുമായ ക്ഷേത്രമാണിത്. മിശ്രവിവാഹങ്ങൾ ഏറ്റവുമധികം നടക്കുന്ന ക്ഷേത്രം കൂടിയാണിത്.ആനക്കൊട്ടിലിന്റെ അപ്പുറത്താണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഏകദേശം അമ്പതടി ഉയരമുള്ള പഞ്ചലോഹ കൊടിമരം പ്രതിഷ്ഠിച്ചിരിക്കുന്നത്.

2009-ലാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. അതിനു മുമ്പ് അടയ്ക്കാമരം ഉപയോഗിച്ചായിരുന്നു കൊടിമരം. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ഇവിടെ തന്നെയാണ് ക്ഷേത്രത്തിന്റെ പ്രധാന ബലിക്കല്ല്. വളരെ താഴ്ന്ന ബലിക്കല്ലായതിനാൽ പുറത്തുനിന്നുതന്നെ ശിവലിംഗദർശനം സാധ്യമാണ്. ക്ഷേത്രമതിലിനകത്ത് വടക്കുപടിഞ്ഞാറ് ഭാഗത്ത് വേണുഗോപാലരൂപത്തിലുള്ള ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയും അവകാശപ്പെട്ടിട്ടുണ്ടു. പശുവിന്റെ പുറത്ത് നിന്നു നിൽക്കെയായി ഓടക്കുഴൽ വായിക്കുന്ന ഭാവത്തിൽ ഏകദേശം മൂന്നടി ഉയരമുള്ള അതിമനോഹരമായ വിഗ്രഹമാണിത്.

പാൽപ്പായസം, വെണ്ണ, തുളസിമാല, സഹസ്രനാമാർച്ചന എന്നിവയാണ് പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണിയും വിഷുവുമാണ് പ്രധാന ഉത്സവങ്ങൾ. എല്ലാ വ്യാഴാഴ്‌ചകളും വിശേഷമായാണ് ആചരിക്കപ്പെടുന്നത്.ശ്രീകൃഷ്ണന്റെ ശ്രീകോവിലിനടുത്ത് വഴിപാടുകൾക്ക് വേണ്ടുള്ള കൗണ്ടർ സ്ഥിതിചെയ്യുന്നു. ശിവക്ഷേത്രങ്ങളിൽ പതിവായി നടത്തുന്ന ധാര, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല തുടങ്ങിയ വഴിപാടുകൾ ഇവിടെയുമുണ്ട്. പാർവ്വതീസാന്നിധ്യം കൂടിയുള്ള ക്ഷേത്രമായതിനാൽ വിവാഹാദി കാര്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേക പൂജകളും ഇവിടെ നടക്കുന്നു.

Similar Interests

Similar Temples



TOP