Amaravila Mutharamman Temple, Thiruvananthapuram

Mutharamman Temple is situated in Amaravila, a village within the Neyyattinkara taluk of the Thiruvananthapuram district. The temple is located approximately 3.5 kilometers from Neyyattinkara. Numerous Mutharamman Kovils can be found throughout South India and Kerala.


Numerous Mutharamman Temples can be found throughout South India and Kerala. The renowned Kulasai Muttharamman Temple is situated in Kulasekharapatnam, close to Tiruchenthur in the Thoothukudi district of Tamil Nadu, and is believed to be approximately 300 years old. Mutharamman is regarded as an incarnation of Goddess Durga, and the Ammankoda Mahotsavam is a prominent festival celebrated at the Sri Mutharamman Temple. During this five-day event, a significant number of devotees gather at the temple to partake in the celebrations. The temple is managed by the Mutharamman Devi Temple Trust. Devotees come here to seek relief from smallpox, and it is believed that those who adhere to specific vows and worship the deity can find relief from leprosy and mental afflictions. Devotees express their gratitude and fulfill their vows through various offerings, with rolling around the temple being a notable practice.

ശ്രീ മുത്താരമ്മൻ ദേവീ ക്ഷേത്രം, അമരവിള

അമരവിള, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമമാണ്, "അമരവിള" എന്ന വാക്കിന്റെ അർത്ഥം "അനശ്വരമായ നാട്" എന്നാണ്. ശ്രീ മുത്താരമ്മൻ ദേവീ ക്ഷേത്രം (മുത്താരമ്മൻ കോവിൽ) ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്,നെയ്യാറ്റിൻകരയിൽനിന്നും 3.5 കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം.

ദക്ഷിണേന്ത്യയിലും കേരളത്തിലുമെങ്ങനെ നിരവധി മുത്താരമ്മൻ ക്ഷേത്രങ്ങൾ കാണപ്പെടുന്നുവെങ്കിലും, ഏറ്റവും പ്രശസ്തമായ മുത്താരമ്മൻ ക്ഷേത്രം തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്ന കുലസായി മുത്താരമ്മൻ ക്ഷേത്രമാണ്, ഇതിന് 300 വർഷത്തെ പഴക്കമുണ്ട് എന്നാണ് വിശ്വാസം. മുത്താരമ്മൻ ദുർഗ്ഗാദേവിയുടെ ഒരു അവതാരമായി കണക്കാക്കപ്പെടുന്നു.

അമരവിള ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവം വളരെ പ്രശസ്തമാണ്, ഇത് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആകുന്നു, ധാരാളം ഭക്തജനങ്ങൾ ഈ ഉത്സവത്തിൽ പങ്കുചേരുന്നു. ഭക്തർ, വസൂരി പോലുള്ള രോഗങ്ങളിൽ നിന്ന് മോചനം നേടാനും, കുഷ്ഠരോഗം, മാനസികാസ്വാസ്ഥ്യം എന്നിവയിൽ നിന്ന് രോഗവിമുക്തി ലഭിക്കുമെന്ന വിശ്വാസത്തോടെ വ്രതമനുഷ്ഠിച്ച് ഈ ദേവിയെ ആരാധിക്കുന്നു.

Similar Interests

Similar Temples



TOP