Ayyippilla Asan and Aynippilla Asan Smarakam is a commemorative site situated in the Vizhinjam area of Kerala, India. This memorial honors the contributions of two esteemed historical figures, Ayyippilla Asan and Aynippilla Asan.

Ayyipillai Asan and his brother Aynipillai Asan are esteemed figures in Malayalam literature, having made significant contributions to its evolution. Ayyipillai Asan is recognized for his classical work 'Ramakatha Pattu,' which is written in archaic Malayalam. His brother, Aynipillai Asan, is credited with the creation of 'Mavarathapattu,' another notable piece in the same linguistic tradition. The modest shrine, which lacks a specific idol in the Sreekovil, has been established as a memorial for these two illustrious poets from ancient Kerala and was designated as a protected monument in 1987.
അയ്യിപ്പിള്ള ആശാൻ അയ്യിനിപ്പിള്ള ആശാൻ സ്മാരകം
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ഗ്രാമത്തിലെ കോവളത്തിന് സമീപം സ്ഥിതിചെയ്യുന്ന ആവാടുതുറ ബീച്ചിൽ പ്രസിദ്ധമായ അയ്യിപ്പിള്ള ആശാൻറെയും അയ്യിനിപ്പിള്ള ആശാൻറെയും സ്മാരകം സ്ഥിതിചെയ്യുന്നു. ഭദ്രകാളിയുടെ തുറ എന്ന അർഥത്തിൽ ഈ സ്ഥലം ഔവാടുതുറ എന്ന പേരിൽ അറിയപ്പെടുന്നു.
രാമകഥപ്പാട്ടിന്റെ കർത്താവായ അയ്യിപ്പിള്ള ആശാൻറെയും അദ്ദേഹത്തിന്റെ സഹോദരനായ അയ്യിനിപ്പിള്ള ആശാൻറെയും സ്മാരകമാണിത്. ഇവർ കോവളം കവികൾ എന്ന പേരിൽ പ്രശസ്തരായിരുന്നു. തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗമായ നെയ്യാറ്റിൻകര താലൂക്കിലാണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്. 1987-ൽ കേരള പുരാവസ്തു വകുപ്പ് ഈ സ്മാരകത്തെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി 'കോവളം കവികൾ സ്മാരകം' എന്ന പേരിൽ അറിയിച്ചു. ലൈറ്റ് ഹൗസിനടുത്താണ് ആവാടുതുറ സ്ഥിതിചെയ്യുന്നത്.
കവികളുടെ പേരിൽ നിർമ്മിച്ച രണ്ട് മണ്ഡപങ്ങൾ കോൺക്രീറ്റിൽ നിർമ്മിതമാണ്. തെക്കേവീട്ടു കുടുംബത്തിലെ പിന്മുറക്കാർക്ക് ഇവർ ഉപാസനാ മൂർത്തികളാണ്.
ഈ സ്മാരകം പീഠ പ്രതിഷ്ഠനടത്തിയാണിവരെകുടിയിരുത്തിയിരിക്കുന്നത്. മൂത്ത സഹോദരനായ അയ്യപ്പിള്ള ആശാനെയും ഇളയ സഹോദരൻ അയ്യനപിള്ള ആശാനെയും മന്ത്ര മൂർത്തിയായും ഗുരുവായും ആരാധിക്കുന്നു. സമീപത്തായി ദുർഗ്ഗ, ചാമുണ്ഡി, ഗണപതി, നാഗർ, യക്ഷി, മണ്ണാറമൂർത്തി എന്നിവരുടെ ഉപാസനാമൂർത്തികൾക്കും പ്രതിഷ്ഠയുണ്ട്.
വിഴിഞ്ഞം മേഖലയിലെ സാംസ്കാരികവും ചരിത്രപരവുമായ ഒരു പ്രധാന നാഴികക്കല്ലാണ് അയിപ്പിള്ള ആശാനും അയ്യനിപ്പിള്ള ആശാനും സ്മാരകം, കൂടാതെ ഇത് എല്ലാ വർഷവും നിരവധി സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു.