Gandhari Amman Kovil is a Hindu temple situated in Mele Thampanoor, Thiruvananthapuram, Kerala, India.

Gandhari Amma serves as the primary deity of this temple. A notable feature of this temple is the rare idol of Kalabhirava Moorthy, along with the unique practice of the evil eye pooja. Within the temple complex, one can also find smaller shrines dedicated to Ganesha, Nagaraj, and Manthramurthi. The principal festival celebrated at this temple is Chithra Poornima, which occurs in May. Additionally, the Navarathri festival is observed annually, featuring a variety of events.
ഗാന്ധാരി അമ്മൻ കോവിൽ
തിരുവനന്തപുരം ജില്ലയിലെ മേലേ തമ്പാനൂരിൽ സ്ഥിതിചെയ്യുന്ന ശാന്തി നഗറിലാണ് ഗാന്ധാരി അമ്മൻ കോവിൽ സ്ഥിതി ചെയ്യുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഗാന്ധാര ദേശത്തിൽ നിന്നുള്ള കൊത്തുപണിക്കാരുടെ ഒരു വിഭാഗം ഈ ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്നു. അതിനാൽ, ഈ ക്ഷേത്രം ഗാന്ധാരി അമ്മൻ കോവിലായതെന്ന് ചിലർ വിശ്വസിക്കുന്നു. സംഗീതപ്രിയയായ ദേവിയാതിനാലാണ് ഗാന്ധാരി എന്ന പേര് ലഭിച്ചതെന്നും മറ്റൊരു വാമൊഴി ഉണ്ട്. രാവിലെ അഞ്ചരക്ക് നട തുറക്കുന്നു. ഉഷപൂജയും ഉച്ചപൂജയും പൂർത്തിയാക്കിയ ശേഷം, വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട അടയ്ക്കും. ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് രാത്രി എട്ടരക്ക് ക്ഷേത്രം അടയ്ക്കുന്നു. നിത്യമായി ദേവീഭാഗവത പാരായണം നടക്കുന്നു, കൂടാതെ വർഷത്തിൽ ഒരിക്കൽ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞവും സപ്താഹവും നടത്തപ്പെടുന്നു.
പുറമേ, ദേവപ്രശ്നവിധി പ്രകാരമുള്ള നവഗ്രഹ മഹാഹോമവും കാലുകഴുകിച്ചൂട്ടും. ചണ്ഡികാഹോമവും നടത്തപ്പെടുന്നു.
എല്ലാ ചൊവ്വാഴ്ചയും മൂന്നുമണി മുതൽ നാലര വരെ രാഹുകാല പൂജയും, എല്ലാ മലയാളമാസത്തിലെ ഒന്നാം തീയതിയും വൈകുന്നേരം സമൂഹ ഐശ്വര്യ പൂജകളും നടക്കുന്നു. ആദ്യത്തെ തിങ്കളാഴ്ച കാലഭൈരവ ക്ഷേത്രനടയിൽ ശിവസഹസ്രനാമാർച്ചനയും നടക്കും. തുലാമാസത്തിലെ അഷ്ടമിക്കാണ് കാലഭൈരവജയന്തി ആഘോഷം, അന്നാണ് രുദ്രകലശാഭിഷേകവും നടക്കുന്നത്. ഇവിടെ നിത്യമായി ധാരയുണ്ട്, മംഗല്യഭാഗ്യത്തിനായി ഉമാമഹേശ്വര പൂജയും കന്യകമാരുടെ പൂജയും നടത്തപ്പെടുന്നു.
Address:
Gandhari Amman Kovil Rd,
Santhi Nagar, Pulimoodu,
Thiruvananthapuram, Kerala 695001