Karikkakom Sri Chamundi Devi Temple Karikkakam Thiruvananthapuram

Karikkakom Sree Chamundi Devi Temple, located in Thiruvananthapuram Kerala, is dedicated to Goddess Chamundi, an incarnation of Goddess Durga.


The temple is famous for its yearly festival, which showcases vibrant processions, traditional music, and cultural performances. Devotees frequent the temple to request blessings and offer prayers to the deity for prosperity and protection. The Pongala festival at the Karikkakom Sri Chamundi Temple in Thiruvananthapuram is a notable occasion where thousands of devotees assemble to partake in the Pongala ritual. During this event, women prepare a sweet rice dish known as Pongala in earthen pots as an offering to the goddess Chamundi.

The entire temple grounds become a bustling hub of devotees and cooking fires, creating a lively and sacred atmosphere filled with devotion and spirituality. Aiswarya Pooja is celebrated at the Karikkakom Sri Chamundi Temple on every full moon (Pournami) day. On this auspicious occasion, devotees engage in special prayers and rituals to seek blessings for prosperity, wealth, and overall well-being from Goddess Chamundi. The temple grounds are filled with devotees who come together to participate in the divine celebrations and receive the goddess's grace.

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം

തലമുറക്കാരും ജ്യോതിഷ പണ്ഡിതന്മാരും 600 വർഷത്തിലേറെ പഴക്കം ചെന്ന ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ്. വനശൈലാദ്രി പ്രദേശത്ത് നിവാസിയായ ദേവിയുടെ ആഗമനം ദക്ഷിണ പൂർവ ഭാഗത്തുനിന്നാണ്. വേദശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഒരു ബ്രഹ്മണാചാര്യന്റെ ഉപാസനാമൂർത്തിയായി ദേവി പരിലസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.

തന്ത്രിവര്യന്റെ സന്തതസാഹചര്യത്തിൽ സിദ്ധിച്ച മടത്തുവീട് തറവാട്ടിലെ കുടുംബകാരണം ആയ യോഗിവര്യൻ ദേവിയെ ഉപാസിക്കാൻ തന്ത്രിയുടെ ഉപദേശമനുസരിച്ച് എത്തിച്ചേർന്നതും, അങ്ങനെ സിദ്ധിച്ച ദേവി ബാലികാരൂപത്തിൽ സാന്നിധ്യം പുലർത്തി. ഗുരുവിനെയും യോഗീശ്വരനെയും കൂടെ എടുത്ത് തറവാട്ടിൽ കരിക്കകം ക്ഷേത്രസ്ഥാനത്തേക്ക് എത്തിച്ച ദേവിയെ പച്ചപന്തൽ കെട്ടി കുടിയിരുത്തുകയും, പിന്നീട് ക്ഷേത്രം പണികഴിപ്പിച്ച് ഗുരുവിനെ കൊണ്ടുവന്നതോടെ ദേവിയെ വിധിപ്രകാരം പ്രതിഷ്ഠ ചെയ്തു.ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിൽ ദേവി സ്ഥിതിചെയ്യുന്നു. പഴയ കാലങ്ങളിൽ വെള്ളി മുഖത്തോടുകൂടിയ കലമാൻ കൊമ്പിൽ പീടയിൽ പ്രതിഷ്ഠയുണ്ടായിരുന്നു. ഭക്തർ ദേവിയുടെ രൂപം കാണുകയും പ്രാർത്ഥനയ്ക്കായി വിഗ്രഹപ്രതിഷ്ഠ ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്, തച്ചുശാസ്ത്രത്തിന്റെ വിധി അനുസരിച്ച് പഴയ ശ്രീകോവിൽ അതേ അളവിൽ പുനർനിർമ്മിച്ച് ദേവിയെ പഞ്ചലോഹവിഗ്രഹത്തിൽ ഷടാധാരവിധിപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു. നിത്യശാന്തി, മാറാരോഗങ്ങൾ, രോഗശാന്തി എന്നിവയ്ക്കായി ആയിരക്കണക്കിന് ആളുകൾ ദേവിയെ ദിനംപ്രതി ആരാധിക്കുന്നു. പ്രത്യേകിച്ച്, ദേവിക്ക് ഒരുനേരത്തെ പൂജ നടത്താൻ സാധിക്കുന്നു. ഇത് ദേവീനടയിലെ പൂജ എന്നറിയപ്പെടുന്നു, കഷ്ടതകളും ദുരിതങ്ങളും ദേവിയുടെ കടാക്ഷത്താൽ മാറുന്നതിന് വേണ്ടി.

ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളിലാണ് പൊങ്കാല. കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ എഴാം ഉത്സവദിവസം നടക്കുന്ന ഈ ചടങ്ങ്, ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ അത്യന്തം പ്രധാനവും പ്രത്യേകവുമായതാണ്. പണ്ടുകാലത്ത് ദേവിയെ ഗുരുവും മന്ത്രമൂര്‍ത്തിയുമായി കരിക്കകം ദേശത്തേക്ക് കൊണ്ടുവന്നപ്പോൾ, തറവാട് മുറ്റത്ത് പച്ചപന്തല്‍ കെട്ടി പ്രതിഷ്ഠ നടത്തിയ സമയത്ത്, സ്ത്രീ ഭക്തജനങ്ങള്‍ ദേവിക്ക് പന്തല്‍ മുറ്റത്ത് മണ്‍കലങ്ങളില്‍ പായസം തയ്യാറാക്കി നിവേദിക്കുകയായിരുന്നു. പിന്നീട് ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ച് ദേവിയെ പ്രതിഷ്ഠിച്ച സമയത്ത്, ഈ ചടങ്ങ് 'നിവേദ്യം' എന്ന പേരിൽ ആചരിക്കപ്പെടാൻ തുടങ്ങി. കാലക്രമേണ, അഷ്ടമംഗല ദേവപ്രശ്നത്തിൽ ഈ വിഷയം തെളിഞ്ഞു, ദേവിയുടെ പുറത്തെഴുന്നള്ളത്തിന് ശേഷം, പഴയകാലത്ത് സ്ത്രീകൾ ദേവിക്ക് പൊങ്കാല അർപ്പിക്കുകയായിരുന്നു.

Address:
Karikkakom, Karikkakam, Thiruvananthapuram, Kerala 695007

Similar Interests

Similar Temples



TOP