Karyavattom Sastha Temple, (കാര്യവട്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രം) located in Kariavattom within the Thiruvananthapuram district of Kerala, India, is a highly esteemed Hindu temple dedicated to Lord Ayyappa.

Lord Ayyappa, regarded as the offspring of Lord Vishnu and Lord Shiva, is a highly esteemed deity, especially honored in South India. Devotees flock to this temple to receive the blessings of Lord Ayyappa, who is worshipped here with deep devotion and respect. The temple acts as a sacred venue for devotees to offer prayers, conduct rituals, and seek spiritual comfort in the divine presence of Lord Ayyappa. The Thiru Ulsavam festival, celebrated during the month of Kumbham, holds great significance in numerous temples and is characterized by intricate rituals and passionate devotion. This festival typically spans several days and features various ceremonies, including Thrikkodiyettu, special poojas, processions, and cultural activities. Devotees from distant places converge to partake in the celebrations, seeking the deity's blessings and experiencing spiritual elevation.
Makara Vilakku is a notable event observed in Sabarimala and other Ayyappa temples, usually occurring in the month of Makaram (January). This occasion signifies the conclusion of the Makaravilakku pilgrimage season. On this auspicious day, devotees assemble to witness the divine manifestation of Makaravilakku, a celestial light believed to appear atop the Ponnambalamedu hill. Special rituals, poojas, and abhishekams are performed in honor of Lord Ayyappa, with devotees offering prayers for spiritual advancement, prosperity, and overall well-being.
കാര്യവട്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രം
തിരുവനന്തപുരം ജില്ലയുടെ നഗര കേന്ദ്രത്തിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ, തിരുവനന്തപുരം-ആറ്റിങ്ങൽ റോഡിലൂടെ സഞ്ചരിച്ചാൽ കാര്യവട്ടത്തിലെ ഈ ധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരാം. കാര്യവട്ടം ജംഗ്ഷനിൽ നിന്ന് 350 മീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം, ആയിരക്കണക്കിന് ഭക്തരുടെ അഭയകേന്ദ്രമാണ്. പുണ്യപുരാതനമായ കാര്യവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രം, ഇഷ്ടവരപ്രദനും ശനിദോഷ നിവാരണത്തിനും പ്രശസ്തമായ ശ്രീ അയ്യപ്പ സ്വാമിക്ക് സമർപ്പിച്ചിരിക്കുന്നു.
ബാലശാസ്താവായും, ഹരിഹരപുത്രനായും, ധർമ്മശാസ്താവായും ഭക്തർക്ക് അനുഗ്രഹം നൽകുന്ന കലിയുഗവരദനമാണ് ഈ ക്ഷേത്രമുർത്തി.ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് നീരാജ്ഞനം. ശാസ്താവിന്റെ മുമ്പിൽ നാളികേരം ഉടച്ച്, ആ മുറികളിൽ എള്ളെണ്ണ ഒഴിച്ച് എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ് ഈ ചടങ്ങിന്റെ പ്രത്യേകത. ശനിഭഗവാനാണ് എള്ളെണ്ണയുടെയും എള്ളിൻറേയും കാരകൻ. ശനീശ്വരനായ ശാസ്താവിന്റെ അനുഗ്രഹം നേടുന്നതിനായി നടത്തുന്ന ഈ വഴിപാട്, ശനിദശയിലെ ദോഷങ്ങൾ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവയെ മാറ്റി, എല്ലാ സമാധാനങ്ങളും, സുഖഐശ്വര്യങ്ങളും കൈവരുത്താൻ അത്യന്തം പ്രാധാന്യമുള്ളതാണെന്ന് ദൈവജ്ഞരും ഭക്തജനങ്ങളും വിശ്വസിക്കുന്നു.
Address:
Sri Dharma Sastha Temple,
Karyavattom, Thiruvananthapuram, Kerala 695581