Koyikkal Palliyara Sree Bhagavathy Temple (കോയിക്കൽ പള്ളിയറ ഭഗവതി ക്ഷേത്രം) is situated in the Kumarapuram area of the Thiruvananthapuram district. This temple is devoted to Goddess Bhagavathy, the revered divine mother, who is thought to safeguard and bestow prosperity and well-being upon her devotees.

The temple is renowned for its splendid ambiance and traditional Kerala architecture. The Palliara Bhagwati temple, which had fallen into disrepair, has recently enhanced its spiritual environment through essential construction efforts, supported by the blessings of Bhagwati and the generous contributions of devotees and temple caretakers.
This temple serves as a significant place of worship for the devotees from the Kannamoola and Kumarapuram regions, who visit to offer their prayers and seek the goddess's blessings. Throughout the year, the temple hosts numerous festivals and rituals, including the widely celebrated Navaratri festival, which is observed with immense enthusiasm and devotion.
കോയിക്കൽ പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ കുമാരപുരത്താണ് കോയിക്കൽ പള്ളിയറ ശ്രീഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം ദിവ്യമാതാക്കളായ ദുർഗ്ഗാദേവിയും ശ്രീഭദ്രാദേവിയും ഭക്തരെ ഐശ്വര്യവും ക്ഷേമവും നൽകുന്നുവെന്ന വിശ്വാസത്തിൽ സമർപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ രണ്ട് ദേവിമാർക്കും സമാനമായ സ്ഥാനം ഉണ്ട്.
അത്യന്തം മനോഹരമായ അന്തരീക്ഷവും കേരള ശൈലിയിലുള്ള നിർമ്മാണവും നിരവധി ഭക്തരെ ഈ ക്ഷേത്രത്തിലേക്ക് ആകർഷിക്കുന്നു. പളളിയറ ഭഗവതി ക്ഷേത്രം മുമ്പ് മോശമായ അവസ്ഥയിൽ ആയിരുന്നെങ്കിലും, ഭഗവതിമാരുടെ അനുഗ്രഹത്താൽ, ഭക്തജനങ്ങളുടെയും ക്ഷേത്രപരിപാലകരുടെയും നിർലോഭമായ സഹായത്തോടെ, കാതലായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ക്ഷേത്രത്തിന്റെ അന്തരീക്ഷം കൂടുതൽ ഭക്തിസാന്ദ്രമാക്കാൻ സാധിച്ചു.
കോയിക്കൽ പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം ഐശ്വര്യ സമൃദ്ധി, സർവ്വാഭീഷ്ട സിദ്ധി, സർവ്വദോഷ പരിഹാരങ്ങൾ എന്നിവയ്ക്കായി ആശ്രയിക്കുന്ന ഒരു പുണ്യ ഭൂമിയാണ്. ഭഗവതിമാരുടെ തിരുസന്നിധിയിൽ, വിധിപ്രകാരം പൂജാദികർമ്മങ്ങൾ നടത്തുമ്പോൾ, ദർശനം നടത്തിയാൽ ഐശ്വര്യവും ഈശ്വര സാക്ഷാൽക്കാരവും ലഭ്യമാകുന്നു.
കുമാരപുരത്തെയും കണ്ണമ്മൂല നിവാസികളുടെയും പ്രധാന ആരാധനാലയമായ ഈ ക്ഷേത്രത്തിൽ, ഭക്തർ പ്രാർത്ഥനകൾ അർപ്പിക്കാനും ദേവിയുടെ അനുഗ്രഹം തേടാനും എത്തുന്നു. പ്രസിദ്ധമായ നവരാത്രി ഉത്സവം ഉൾപ്പെടെ, വർഷം മുഴുവൻ നിരവധി ഉത്സവങ്ങളും ആചാരങ്ങളും ഇവിടെ ആഘോഷിക്കപ്പെടുന്നു. എല്ലാ വിശേഷദിവസങ്ങളിലും ആചാരാനുഷ്ഠാനങ്ങളോടെ, തീക്ഷ്ണതയോടെയും ഭക്തിയോടെയും ആഘോഷങ്ങൾ നടത്തപ്പെടുന്നു.
Address:
Koikkal Palliyara Sree Bhagavathy Temple,
Medical College, PO, Avittom Rd,
Kumarapuram, Thiruvananthapuram, Kerala 695011