Kundamoozhi Sree Bhadrakali Devi Temple Vilappilsala Thiruvananthapuram

Kundamoozhi Sree Bhadrakali Devi Temple (കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം) is situated in Thiruvananthapuram, adjacent to the Valapilasala-Kattakada road. The principal deity worshipped at this temple is Bhadrakali, the goddess associated with power.


The principal deity worshipped is Bhadrakali, representing the luminous form of Parashakti. The Mahabhairaviyathre is believed to have originated from the third eye of Lord Parameshwar, intended for the destruction of Darikan. The goddess is symbolically enshrined within her hair. In the temple, the deity is positioned to face north in a fierce manner, while she faces east in a gentler aspect. Initially, the primary Thirumudi (Raudra Bhava) was oriented towards the north. However, as the goddess's fierceness intensified over time, a smaller Thirumudi was crafted to embody a more peaceful demeanor and was subsequently installed facing east.

Accompanying the Thirumudi, the shrine also features the Palliwall (sword), Trishul (trident), Mulahara, and kaalchilampu of the goddess. Katumpayasam is the preferred offering to the goddess in her Bhadrakali manifestation, alongside Palpayasam, which is also presented. This site is recognized as one of the mudipuras located in the South Travancore and Kanyakumari areas. The term Mudipura is derived from the worship of the goddess with her Thirumudi. Locally, the temple is referred to as Kundamoozhi Mudipura. Additionally, there are several sub-deities present, including Ganapati, Shasta, Yakshi, Mantramurti, Tampuran, and Brahmarakshas.

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

തിരുവനന്തപുരത്തുനിന്ന് 17 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന വിളപ്പിൽശാല എന്ന സ്ഥലത്ത്, വിളപ്പിൽശാല-കാട്ടാകട റോഡിന് സമീപം കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം ഭദ്രകാളിദേവിക്ക് (കുണ്ടാമൂഴിയമ്മ) സമർപ്പിച്ചിരിക്കുന്നു. ആദിപരാശക്തിയായ ശ്രീ ഭദ്രകാളിദേവിയുടെ ദിവ്യപ്രതിഷ്ഠയാൽ, കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം പവിത്രവും പരിപാവനവുമാണ്. തെക്കൻ തിരുവിതാംകൂറിലും കന്യാകുമാരി പ്രദേശങ്ങളിലും കാണപ്പെടുന്ന മുടിപ്പുരകളിൽ ഒന്നാണ് ഈ ക്ഷേത്രം. ദേവിയുടെ തിരുമുടി വച്ച് ആരാധിക്കുന്നതിനാൽ, ഇത് മുടിപ്പുര എന്ന പേരിൽ അറിയപ്പെടുന്നു. പ്രാദേശികമായി, കുണ്ടാമൂഴി മുടിപ്പുര എന്ന പേരിലാണ് ക്ഷേത്രം പ്രശസ്തമായിരിക്കുന്നത്. ഗണപതി, ശാസ്താവ്, യക്ഷി, മന്ത്രമൂർത്തി, തമ്പുരാൻ, ബ്രഹ്മരക്ഷസ്സ് എന്നിവയെ ഉപദേവതകളായി പ്രതിഷ്ഠിച്ചിരിക്കുന്നു.ശ്രീ കുണ്ടാമൂഴി ദേവി ആദിപരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. ദാരികവധത്തിനായി പരമേശ്വരന്റെ മൂന്നാം കണ്ണിൽനിന്ന് ഉല്പന്നമായ മഹാഭൈരവനാണ് ഈ സങ്കല്പം. തിരുമുടികളിൽ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ വടക്കോട്ടു ഉഗ്രഭാവത്തിലും കിഴക്കോട്ടു സൗമ്യഭാവത്തിലും ദർശനമായി പ്രതിഷ്ഠയുണ്ട്.

ഭദ്രകാളിയുടെ ഭാവത്തിൽ കടുംപായസമാണ് ദേവിയുടെ പ്രിയപ്പെട്ട നിവേദ്യം. പാൽപ്പായസവും നിവേദിക്കപ്പെടുന്നു. ആദിപരാശക്തി പൂർണ്ണചൈതന്യത്തോടെ കൊടുങ്ങല്ലൂർ കാവിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് വിശ്വാസം. കേരളത്തിലെ എല്ലാ കാളി ക്ഷേത്രങ്ങൾക്കും മാതൃസ്ഥാനമായി കൊടുങ്ങല്ലൂർ കാവിനെ കണക്കാക്കുന്നു. അതിനാൽ ഉത്സവകാലങ്ങളിൽ ദേവിയെ കൊടുങ്ങല്ലൂരിൽ നിന്നും പാടി ആവാഹിക്കുന്നത് സാധാരണമാണ്.

കാളിയൂട്ടും ദിക്കുബലിയും, കാളിയൂട്ട് മഹോത്സവം:
പ്രതിവർഷം കുംഭമാസത്തിലെ പൂരം നാളിൽ ഉത്സവം ആരംഭിക്കുന്നു. ഈ ഉത്സവം 8 ദിവസങ്ങളോളം തുടരുന്നു. കുണ്ടാമൂഴി ദേവിയുടെ കളംകാവൽ ആദ്യത്തെ ഉത്സവ ദിവസം രാത്രി തൃക്കൊടിയേറ്റിനുശേഷം, തിരുമുടി പുറത്തെഴുന്നള്ളിച്ച് പച്ചപ്പന്തലിൽ ദേവിയെ കാപ്പുകെട്ടി പാടിക്കുടിയിരുത്തുന്നു. ചെറിയ തിരുമുടിയാണ് പുറത്തെഴുന്നള്ളുന്നത്. തോറ്റം പാട്ട് പാടി ദേവിയെ കൊടുങ്ങല്ലൂരിൽനിന്നും ആവാഹിച്ച് കുടിയിരുത്തുന്നു. ദേവിയുടെ ഭർത്താവായ പാലകൻറെ ജനനം മുതൽ തന്നെ തോറ്റം പാട്ട് പാടുന്നു. ഓരോ ദിവസത്തെ ഉത്സവപൂജകളും ഈ ഭദ്രകാളി പാട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.

എല്ലാ ഉത്സവങ്ങൾ കഴിഞ്ഞ് 7 ദിവസത്തേക്ക് ക്ഷേത്രത്തിന്റെ നട തുറക്കില്ല. ഏഴാം ദിവസത്തിൽ ഗണപതി ഹോമം, പ്രസാദശുദ്ധി എന്നിവയോടെ രാവിലെ നട തുറക്കുന്നു. ആ ദിവസത്തിൽ രാവിലെയും വൈകീട്ടും സമൂഹപൊങ്കാലം ഉണ്ടാകും. മറ്റു പ്രത്യേക ദിവസങ്ങൾ കന്നിമാസത്തിലെ നവരാത്രി, ദുർഗ്ഗാഷ്ടമി ദിനത്തിൽ പൂജവയ്ക്കുകയും ദശമി ദിനത്തിൽ പൂജയോടുകൂടി വിദ്യാരംഭം നടത്താനുള്ള ഒരുക്കങ്ങൾ ഉണ്ടാകും. മേടത്തിലെ വിഷു, ചിങ്ങത്തിലെ തിരുവോണം, തുലാമാസത്തിലെ ആയില്യം, ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. വിനായക ചതുർഥിക്ക് നാളികേരം ഉടക്കലും അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടത്താറുണ്ട്.

വർഷത്തിൽ ഒരിക്കൽ തന്ത്രിയുടെ കാർമ്മികത്ത്വത്തിൽ ഗുരുതിപൂജയും നടക്കുന്നു. വൃശ്ചികത്തിലെ മണ്ഡലകാല നാളുകളിൽ ക്ഷേത്രത്തിലെ പൂജ ക്രമത്തിൽ മാറ്റം വരുത്തുന്നു. മണ്ഡല കാലങ്ങളിൽ രാവിലെയും വൈകീട്ടും രണ്ട് പൂജകൾ നടത്തപ്പെടുന്നു.

Address:
Bhadrakali Temple, Vilappilsala Malappanamcode Kattakkada Rd, Vilappilsala, Kerala 695573

Similar Interests

Similar Temples



TOP