The Madavoor Sri Mahadeva Temple (മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം) is a centuries-old historic site and one of South Kerala's prominent Maha Shiva temples. Its architectural style is believed to be contemporaneous with the Sri Padmanabhaswamy Temple, reflecting a rich legacy and cultural significance.

The Madavoor Sri Mahadeva Temple is a revered ancient temple steeped in centuries of history. As one of South Kerala's prominent Maha Shiva temples, it's renowned for its legendary status and architectural grandeur. Built during the same era as the Sri Padmanabhaswamy Temple, its construction reflects a rich cultural heritage that predates the Travancore dynasty. The temple complex features impressive structures, including the Gopuram, Kulapura, stone steps, Mukha Mandapam, Ootupura, Shreekovil, and Balikalpura, all harmoniously integrated. Dedicated to Lord Shiva and Parvathi, this sacred site embodies spiritual significance and historical importance.
മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം
നൂറ്റാണ്ടുകളുടെ ചരിത്രവും ഐതീഹ്യവും ഒട്ടനവധി കഥകളും അടങ്ങിയ ഒരു മഹാക്ഷേത്രമാണ് മടവൂർ മഹാദേവക്ഷേത്രം. തെക്കൻ കേരളത്തിലെ പ്രധാന മഹാശിവക്ഷേത്രങ്ങളിൽ പെട്ടിട്ടുള്ള ഈ ക്ഷേത്രം, മഹാദേവനെ പ്രധാന പ്രതിഷ്ഠയാക്കിക്കൊണ്ടുള്ള ആരാധനാകേന്ദ്രമാണ്. ക്ഷേത്രത്തിന്റെ നിർമ്മാണ ശൈലി ശ്രീപത്മനാഭസ്വാമി ക്ഷേത്രം പണികഴിപ്പിച്ച കാലത്തേതിന് സമാനമായതാണെന്ന് കരുതപ്പെടുന്നു, ഒരു കാലത്ത് കേരളവും പാണ്ഡ്യദേശവും ഒരു പ്രവിശ്യയായി ഉണ്ടായിരുന്ന കാലഘട്ടത്തിൽ, തിരുവിതാംകൂർ രാജഭരണത്തിന് മുൻപേ ഈ ക്ഷേത്രം നിലനിന്നിരുന്നുവെന്നാണ് ഐതീഹ്യം.
പഴമയെ വിളിച്ചറിയിക്കുന്ന ക്ഷേത്രഗോപുരം, കുളപ്പുര, ക്ഷേത്ര കൽപ്പടവുകൾ, മുഖമണ്ഡപം, ഊട്ടുപുര, ശ്രീകോവിൽ, ബലികൾപ്പുര എന്നിവയുടെ സാന്നിധ്യം ഇതിന്റെ പൗരാണികമായ വാസ്തുവിദ്യയെ ഉദ്ബോധിപ്പിക്കുന്നു. മുഖ്യപ്രതിഷ്ഠയായ മഹാദേവൻ, പാർവതിയോടൊപ്പം ഉള്ള സങ്കല്പത്തിലാണിത്, ഭക്തജനങ്ങൾക്ക് ഐശ്വര്യവും അനുഗ്രഹവും നൽകുന്ന ദേവതയായാണ് മഹാദേവനെ ഇവിടെ ആരാധിക്കുന്നത്.