Muthana Sree Mahadever Temple Chemmaruthy is an enchanting village situated 7 kilometers to the east of the Varkala city center in the Thiruvananthapuram district. This village is home to the historic Muthana Sri Mahadevar Temple.

This temple is consecrated to Shri Mahadev, the revered devotee and granter of blessings, as well as to Shri Parvati Devi, the original Parashakti who imparts strength, prosperity, and protection to all living beings and creatures on this planet. A distinctive aspect of this temple is its serene, devotional, and environmentally harmonious ambiance. The atmosphere is sanctified by the recitation of God's name, the singing of devotional hymns, the fragrance of special ‘Homam odour’ incense, and the chanting of Vedic mantras.
In Muthana Sri Mahadevar Temple, various sub-deities are honored, including Shri Mahaganapati, Sri Mahavishnu, Sri Hanuman Swami, Sri Brahmarakshas, Yakshiamma, Sri Matanswami, Sri Bhutam Tampuran, Nagaraja, Nagayakshi, and Nagaganas.
The temple's annual festival, known as 'Thiruvathira Thirunal Mahotsavam', spans seven days and is celebrated in the month of Dhanu, with the main highlight being the Thiruvathira Thirunal Mahotsavam. Additionally, significant observances include Shivratri, Vinayaka Chaturthi, Hanuman Jayanthi, Navratri, and Mandalakalam.
മുത്താന ശ്രീ മഹാദേവർ ക്ഷേത്രം
വർക്കല നഗരമധ്യത്തിൽ നിന്ന് 7 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം ചെമ്മരുത്തിയിലാണ് മുത്താന ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ പുരാതന ക്ഷേത്രം ശ്രീ മഹാദേവനും ശ്രീ പാർവതീദേവിക്കുമാണ് സമർപ്പിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ പ്രത്യേകത ഭക്തിപ്രവർത്തനങ്ങൾ നിറഞ്ഞ ശാന്തവും പ്രകൃതിയോട് ഇണങ്ങിയതുമായ അന്തരീക്ഷത്തിലാണ്. ഈശ്വരനാമജപവും, ഭക്തിഗാനാലാപനവും, ഹോമങ്ങളുടെ ധൂമങ്ങളും, വേദമന്ത്രങ്ങളിൽ നിന്നുള്ള ശബ്ദവും ഈ ക്ഷേത്രത്തെ പരിശുദ്ധമാക്കുന്നു.
മുത്താന ശ്രീ മഹാദേവരോടൊപ്പം, ശ്രീ മഹാഗണപതി, ശ്രീ മഹാവിഷ്ണു, ശ്രീ ഹനുമാൻ സ്വാമി, ശ്രീ ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, ശ്രീ മാടൻസ്വാമി, ശ്രീ ഭൂതം തമ്പുരാൻ, നാഗരാജാവ്, നാഗയക്ഷി, നാഗഗണങ്ങൾ എന്നിവരാണ് ഉപദേവതകൾ.
ക്ഷേത്രത്തിലെ പ്രധാന ഉത്സവം ധനുമാസത്തിലെ 7 ദിവസം നീണ്ടുനിൽക്കുന്ന 'തിരുവാതിര തിരുനാൾ മഹോത്സവം' ആണ്. കൂടാതെ, ശിവരാത്രി, വിനായക ചതുർത്ഥി, നവരാത്രി, മണ്ഡലകാലം എന്നിവയും വളരെ ഭക്തിപൂർവം ആഘോഷിക്കുന്നു.