Kidanganad Jain Temple Sulthan Bathery Wayanad

Sultan Bathery Temple, originally known as the Bathery Jain Temple, is a renowned Jain temple located in Sultan Bathery, formerly known as Kidanganad town in Kerala.


Constructed in the 13th century CE, the temple was built by Jain communities who migrated from Tamil Nadu and Karnataka. It was established during the reign of the Vijayanagara Empire. The temple is a finely crafted structure measuring 25 x 7.5 x 4 meters, featuring intricately carved columns and a stone slab roof.

Once a prominent center for Jain worship and culture, the temple's sanctity was disrupted in the 18th century when Tipu Sultan of the Kingdom of Mysore invaded the region and used the temple as an ammunition store—giving the town its present name, Sultan Bathery. Today, the temple is part of Kerala’s Jain heritage circuit and is recognized as a protected monument by the Archaeological Survey of India.

ജൈന ക്ഷേത്രം കിടങ്ങനാട്

കേരളത്തിലെ ജൈനമതത്തിന്റെ പ്രാചീനമായ സ്വാധീനത്തിന്റെ സാക്ഷ്യമായും ജൈന സമുദായത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തിന്റെ പ്രതീകമായും കേരളത്തിലുടനീളമുള്ള വിവിധ ജൈനക്ഷേത്രാവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായതുമാണ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ സ്ഥിതിചെയ്യുന്ന ബത്തേരി ജൈനക്ഷേത്രം.

13-ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം. ഈ ക്ഷേത്രം ആദ്യകാലങ്ങളിൽ ജൈനധർമ്മത്തിലെ ആരാധനാലയമായിരുന്നെങ്കിലും പിന്നീട് ഹിന്ദു ക്ഷേത്രമായും പ്രധാന വാണിജ്യകേന്ദ്രമായും മാറി. പിന്നീട് 18-ആം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ ഈ ക്ഷേത്രം ആയുധസംഭരണശാലയായി ഉപയോഗിച്ചിരുന്നു. 1921-ൽ ഇന്ത്യ സർക്കാർ ഈ ക്ഷേത്രത്തെ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കുകയും അത് കേന്ദ്രപുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലേക്ക് ഏറ്റെടുത്തുകയും ചെയ്തു.

കൽപറ്റയിൽ നിന്ന് 24 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 41 കിലോമീറ്ററും അകലെ ആണ് ഈ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇത് കരിങ്കല്ലിൽ നിർമ്മിച്ച‌തും മതിൽക്കെട്ടുള്ളതുമായ ജൈന ക്ഷേത്രങ്ങളിലെ മികച്ച ഉദാഹരണമാണ്. ശില്പകലയുടെ സമൃദ്ധിയും ജൈനമതത്തിന്റെ ആലയം നിർമാണ ശൈലിയുമെല്ലാം ചേർത്ത് ഈ ക്ഷേത്രം അതീവ മനോഹരമാക്കിയിരിക്കുന്നു. ക്ഷേത്രം ഗർഭഗൃഹം, അന്തരാളം, അടച്ചുകെട്ടിയ മഹാമണ്ഡപം, മുഖമണ്ഡപം, കൂടാതെ കേരള ശൈലിയിൽ നിർമ്മിച്ച ഒരു വ്യത്യസ്തമായ നമസ്കാരമണ്ഡപം എന്നിവ ഉൾക്കൊള്ളുന്നതാണ്.

ശ്രീകോവിൽ ചതുരാകൃതിയിലാണ്, എന്നാൽ ഇപ്പോൾ പ്രതിഷ്ഠിതമായ വിഗ്രഹം കാണപ്പെടുന്നില്ല. ഇവ പത്മാസനത്തിൽ ധ്യാനമുദ്രയിൽ വിരാജിച്ചിരിക്കുന്നതായി കാണാം. ക്ഷേത്രത്തിന്റെ വാതിലുകൾ അലങ്കാരച്ചിത്രങ്ങളാൽ സമൃദ്ധമാണ്. വാതിലുകളുടെ അടിഭാഗത്ത് പുഷ്പതോരണങ്ങൾ കാണപ്പെടുന്നു. ശ്രീകോവിലിന് ചുറ്റിലും തൂണുകളുള്ള പ്രദക്ഷിണപഥവുമുണ്ട്.മഹാമണ്ഡപത്തിൽ രണ്ടു വരികളായി നാലു തൂണുകളുണ്ട്. അതിന്റെ മുന്നിൽ ഉള്ള മുഖമണ്ഡപത്തിൽ രണ്ടു വരികളായി ആറ് തൂണുകളാണ്. ഓരോ തൂണിന്റെയും മദ്ധ്യഭാഗം പതിനാറ് തലങ്ങളായി ചെത്തിയിരിക്കുന്നു.

ഇവ പുഷ്പാകൃതിയിലും സർപ്പബന്ധം, ഹാരങ്ങൾ, വജ്രചിഹ്നങ്ങൾ, തീർത്ഥങ്കര പ്രതിമകൾ, ഹംസങ്ങൾ എന്നിവ കൊണ്ട് ശോഭിപ്പിക്കുന്നു. തൂണുകൾ നിറഞ്ഞ മുഖമണ്ഡപത്തിലേക്കുള്ള പ്രവേശനം പടികൾ ചവിട്ടിയാണ്. കൈവരികൾ വ്യാളീരൂപ അലങ്കാരങ്ങളാൽ ആകർഷകമാക്കിയിരിക്കുന്നു. ക്ഷേത്രത്തിന്റെ മുൻഭാഗത്ത് ചതുരാകൃതിയിലുള്ള ഒരു പഴയ കിണറും ഉണ്ട്. ആ കിണറിന്റെ ആഴത്തിൽ നിന്നും മൈസൂർവരെ നീളുന്ന തുരങ്കമുണ്ടെന്നാണു പ്രാദേശിക വിശ്വാസം.

Address:
Bangalore-Calicut Highway,
Sultan Bathery,
Kerala 673592

Similar Interests

Similar Temples



TOP