Varayal Sri Varadayini devi Nagaraja Nagayakshi Temple Mananthavady Wayanad

Varayal Sri Varadayini devi Nagaraja Nagayakshi Temple near Mananthavadi in Wayanad, Kerala.


Varayal Sri Varadayini devi Nagaraja Nagayakshi Temple is a revered spiritual center known for the worship of Goddess Varadaini, Nagaraja, and Nagayakshi. All three deities are venerated with equal devotion, and the temple is particularly renowned for offering relief from Kalasarpayoga in horoscopes. Devotees visit this sacred place in search of spiritual solace and astrological remedies.

One of the most significant rituals observed here is the Ayilyam Pooja, held during the Ayilyam nakshatra, which is dedicated to the worship of serpent deities. This ritual is believed to bring protection from serpent-related doshas and attract blessings for prosperity, health, and well-being. On this day, devotees gather to offer special prayers and rituals, seeking the divine grace of Nagaraja and Nagayakshi.

Another major celebration at the temple is the Navaratri Mahotsavam, a vibrant festival dedicated to Goddesses Saraswathy, Durga, and Lakshmi. The festivities include important rituals such as Saraswathy Pooja, Durga Pooja, and Lakshmi Pooja, each focusing on invoking divine blessings for knowledge, strength, and wealth. As part of the celebrations, Ayudha Pooja is performed to honor tools and instruments. The festival also features Ganapathi Homam and Vidyarambham ceremonies, both significant for ushering in wisdom, prosperity, and auspicious beginnings during this spiritually charged period.

വരയാൽ ശ്രീ കുരിക്കിലാൽ വരദായിനി ദേവി നാഗരാജ നാഗയക്ഷി ക്ഷേത്രം

വയനാട് ജില്ലയിലെ വരയാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന, അനേകം ഭക്തജനങ്ങളെ ആകർഷിക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീ വരയാൽ കുരിക്കിലാൽ വരദായിനി ദേവി നാഗരാജ നാഗയക്ഷി ക്ഷേത്രം. വയനാട്ടിൽ നിന്നു ഏകദേശം 37 കിലോമീറ്ററും, മാനന്തവാടിയിൽ നിന്നു 17.3 കിലോമീറ്ററും ദൂരത്തിൽ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ആദിപരാശക്തിയെയും നാഗദേവതകളെയും ഒരേ പ്രതിഷ്ഠയിൽ ചേർത്ത് പാരംസ്യമായി ആരാധിക്കുന്ന അപൂർവ സങ്കല്പമാണിത്.

മംഗല്യ വരദായിനിയായ അമ്മയുടെ സാന്നിധ്യം കൊണ്ടുതന്നെ ഈ ക്ഷേത്രം "വരദായിനി ക്ഷേത്രം" എന്നറിയപ്പെടുന്നു. ഭഗവതിയുടെ സാന്നിധ്യത്തിൽ മംഗല്യ സൗഭാഗ്യത്തിനായും ജാതകത്തിലെ കാളസർപ്പയോഗ പരിഹാരത്തിനായും ഭക്തജനങ്ങൾ ഇവിടെ എത്തുന്നു. ക്ഷേത്രത്തിലെ പ്രധാന ദേവതകളായ വരദായിനി ദേവി, നാഗരാജ, നാഗയക്ഷി എന്നിവരെ കൂടാതെ, ഗണപതി, മുത്തപ്പൻ, മലക്കാരി, പൂവാൻതെയ്യം, പുറംകാലൻ ദേവൻ, വീരഭദ്രൻ, ശ്രീ ഭദ്രകാളി എന്നിവരും ഉപദേവതകളായി ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു. ശക്തിസ്വരൂപിയായ മംഗല്യ വരദായിനിയായ അമ്മ എല്ലാ സൗഭാഗ്യങ്ങളുടെയും ദാതാവായ മാതാവായി ഇവിടെ ആരാധനാ മൂർതിയായിരിക്കുന്നു. കേരളത്തിലുടനീളവും പുറത്തുനിന്നുമായും അനവധി ഭക്തർ ദിവസേന ക്ഷേത്രത്തിൽ എത്തുന്നുണ്ട്.

Similar Interests

Similar Temples



TOP